സിഐടിയു ദേശീയ ജനറല്‍ കൗണ്‍സിലിന് ഒരുങ്ങി കോഴിക്കോട്; സമ്മേളനം മാര്‍ച്ച് 23 മുതല്‍

സിഐടിയു ദേശീയ ജനറല്‍ കൗണ്‍സിലിന് കോഴിക്കോട് ഒരുങ്ങി. ഈ മാസം 23 മുതല്‍ 26 വരെയാണ് അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ സമ്മേളനം ചേരുക. 26 ന് കടപ്പുറത്ത് നടക്കുന്ന തൊഴിലാളി റാലി  പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

രാജ്യത്ത് തൊഴിലാളി – കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജിക്കുന്ന ഘട്ടത്തിലാണ് സി ഐ ടി യു ദേശീയ ജനറല്‍ കൗണ്‍സില്‍ ചേരുന്നത്. 18 വര്‍ഷത്തിന് ശേഷം കോഴിക്കോട് നടക്കുന്ന ജനറല്‍ കൗണ്‍സില്‍ സമ്മേളനം വലിയ വിജയമാക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെളളിയാഴ്ച ടാഗോര്‍ സെന്റിനറി ഹാളിലെ മുഹമ്മദ് അമീന്‍ നഗറില്‍ ചേരുന്ന ജനറല്‍ കൗണ്‍സിലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 435 പ്രതിനിധികള്‍ പങ്കെടുക്കും.

രാജ്യത്ത് തൊഴിലാളി പ്രക്ഷോഭം ശക്തിപ്പെടുത്തേണ്ടതിനെകുറിച്ചും തൊഴിലാളി – കര്‍ഷക ഐക്യം ദൃഢമാക്കേണ്ടതതിനെ കുറിച്ചും ജനറല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. 1993 ല്‍ ഭുവനേശ്വര്‍ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച സി ഐ ടി യു സംഘടനാ രേഖ കാലോചിതമായി പുതുക്കുക എന്നതും പ്രധാന അജണ്ടയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.

കൗണ്‍സിലിന്റെ ഭാഗമായി 10 സെമിനാറുകള്‍ പൂര്‍ത്തിയായി. നഗരത്തിലെ സെമിനാര്‍ വേദിയായ മുതലക്കുളം മൈതാനത്ത് കേന്ദ്ര – സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ നടന്നുവരുന്നു.

4 ദിവസങ്ങളിലായി നടക്കുന്ന ജനറല്‍ കൗണ്‍സിലിന് സമാപനം കുറിച്ച് 26 ന് വൈകീട്ട് കടപ്പുറത്ത് ലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന റാലി സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും, സി ഐ ടി യു അഖിലേന്ത്യാ നേതാക്കളായ ഡോക്ടര്‍ കെ ഹേമലത, തപന്‍സെന്‍, എ കെ പത്മനാഭന്‍ എന്നിവരും റാലിയില്‍ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News