അമ്മയെ തേടി പിഞ്ചുകുഞ്ഞ് നടുറോഡിലൂടെ മുട്ടിലി‍ഴഞ്ഞു; ചീറി പാഞ്ഞ് വരുന്ന ലോറി; ഞെട്ടിക്കുന്ന വീഡിയോ

പിഞ്ചു കുഞ്ഞ് മുട്ടിലി‍ഴഞ്ഞ് റോഡ് മറികടക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു.ആരെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. കുഞ്ഞ് റോഡ് മറികടക്കുമ്പോള്‍ അതേ പാതയിലൂടെ വന്ന ലോറി ഡ്രൈവറുടെ ശ്രദ്ധയൊന്നുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒ‍ഴിവായത്.  വിയത്നാമിലാണ് സംഭവം നടന്നത്.

ലോറിയുടെ ഡാഷ്‌കാമിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കുരുന്ന് റോഡ് ക്രോസ് ചെയ്യുന്നതും ലോറി പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയിരിക്കുന്നതും വ്യക്തമാണ്. ഈ ലോറി ഡ്രൈവര്‍ നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്ന് പിന്നാലെ വന്ന വാഹനവും പെട്ടെന്ന് നിര്‍ത്തി.

വാഹനം നിർത്തിയയുടൻ റോഡിന്റെ മറുഭാഗത്തുനിന്നും ഒരു സ്ത്രീ ഓടിവരുന്നതും മീഡിയൻ ചാടിക്കടന്ന് കുട്ടിയെ വാരിയെടുക്കുന്നതും കാണാം. മറ്റ് വഴിയാത്രക്കാർ അവരെ സമീപിക്കുന്നതിനിടെ, റോഡ് ക്രോസ് ചെയ്ത് അവർ മറയുന്നതും വീഡിയോയിലുണ്ട്.

വളവുതിരിഞ്ഞവരുമ്പോൾ കുട്ടിയെ കാണാനിടയായത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് കാർ ഡ്രൈവർ പറയുന്നു. ലോറി നിർത്തിയിട്ടിരുന്നകൊണ്ടുമാത്രമാണ് അത് ശ്രദ്ധയിൽപെട്ടതെന്നും ഡ്രൈവർ പറഞ്ഞു. റോഡ്ക്രോസ് ചെയ്ത് യുവതി എന്തോ ആവശ്യത്തിന് പോയ സമയത്ത് വാഹനത്തിലിരുന്ന കുരുന്ന് അതിന്റെ തുറന്നുകിടന്ന ഡോറിലൂടെ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്.

അമ്മ പോയവഴിയെ റോഡ് മുറിച്ച് കടക്കുകയായിരുന്നു. കുട്ടിയെക്കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തിയിട്ടു. ഇതോടെയാണ് അടുത്ത ലെയ്‌നിൽക്കൂടിവന്ന കാർ ഡ്രൈവറും ഇത് ശ്രദ്ധിക്കാനിടയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News