അനുരാഗ് കശ്യപ് ചിത്രത്തില്‍ വേഷംലഭിക്കാന്‍ സ്ഥിരമായി ഫോണ്‍സെക്സിലേര്‍പ്പെടേണ്ടിവന്നു; പ്രമുഖര്‍ക്കെതിരെ വിരല്‍ചൂണ്ടി രാധിക ആപ്തെയുടെ വന്‍ വെളിപ്പെടുത്തല്‍

അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയുന്നതില്‍ ആരെയും ഭയക്കാത്ത താരമാണ് രാധിക ആപ്തെ. തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യയിലെ ഒരു പ്രമുഖ നടനെ മുഖത്തടിച്ചതായി രാധിക ഈയിടെ വെളിപ്പെടുത്തയത് വിവാദമായിരുന്നു. അതിന്‍റെ ചൂടാറുന്നതിനു മുമ്പാണ് അടുത്ത വെളിപ്പെടുത്തലുമായി താരം മുന്നോട്ടു വന്നിരിക്കുന്നത്.

ഒരു സിനിമയുടെ ഓഡിഷന് വേണ്ടി തനിക്ക് ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്നാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയാണ് രാധിക ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ദേവ് ഡി’ എന്ന അനുരാഗ് കശ്യപ് ചിത്രത്തിന്‍റെ ഓഡിഷന് വേണ്ടിയാണത്രെ രാധികയ്ക്ക് ഫോണ്‍ സെക്‌സില്‍ ഏര്‍പെടേണ്ടി വന്നത്. എന്നാല്‍ ആ സംഭവത്തിനു ശേഷം തനിക്ക് അങ്ങനെയൊന്ന് വേണ്ടി വന്നിട്ടില്ലെന്നും രാധിക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News