സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍; അഞ്ജുവും മലേശ്വരിയും കായിക നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം

അഞ്ജു ബോബി ജോര്‍ജിനോടും കര്‍ണം മലേശ്വരിയോടും ദേശീയ കായിക നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം. സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നു ഇവര്‍ക്ക് ഭിന്ന താല്‍പര്യമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് രാജിവെക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം നിര്‍ദ്ദേശിച്ചത്. എന്നാല്‍ തനിക്ക് പരിശിലന കേന്ദ്രങ്ങളിലെന്ന് അഞ്ജു പീപ്പിളിനോട് പറഞ്ഞു.

മാര്‍ച്ച് 20നാണ് അഞ്ജു ബോബി ജോര്‍ജിനോടും കര്‍ണം മലേശ്വരിയോടും ദേശീയ കായിക നിരീക്ഷക പദവി ഒഴിയണമെന്നാവിശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയം കത്തയച്ചത്. സ്വകാര്യ പരിശീലന കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് കായിക മന്ത്രാലയം ഇങ്ങനെയൊരു നടപടി സ്വീകരിച്ചത് എന്നാണ് ന്യായീകരണം.

എന്നാല്‍ രാജിവെക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അഞ്ജു പീപ്പിളിനോട് പ്രതികരിച്ചു.സ്വകാര്യ പരിശീലന കേന്ദ്രങ്ങളുമായി സഹകരിക്കുന്നില്ലെന്നും അഞ്ജു വ്യക്തമാക്കി.ഭര്‍ത്താവ് നടത്തുന്ന പരിശീലന കേന്ദ്രങ്ങളില്‍ താന്‍ നേരിട്ട് ഇടപ്പെടുന്നില്ലെന്നും അഞ്ജു കൂട്ടിചേര്‍ത്തു. കായിക മന്ത്രാലയത്തില്‍ നിന്ന് അയച്ച കത്തില്‍ 5 പേരുടെ പേരുകളാണ് പരാമര്‍ശിച്ചിരിക്കുന്നത്.

പി ടി ഉഷ, അഭിനവ് ബിന്ദ്ര, കമലേഷ് മെഹ്ത എന്നിവരും ഈ പട്ടികയില്‍ ഉണ്ടായിരുന്നു എന്നാല്‍ ഇവര്‍ മൂന്നു പേരും ഡിസംബര്‍ ജനുവരി എന്നീ മാസങ്ങളില്‍ രാജിവെച്ചിരുന്നു. രാജിവെച്ചിട്ടും എന്തിനാണ് കായിക മന്ത്രാലയം പേര് പരാമര്‍ശിച്ചതെന്ന് അറിയില്ലെന്ന് പി ടി ഉഷ വ്യക്തമാക്കി.

ഇവരെല്ലാം രാജി വെച്ചതോടെ ഇനി ഏഴുപേര്‍ മാത്രമാണ് ദേശീയ കായിക നിരീക്ഷക സ്ഥാനം വഹിക്കുന്ന കായിക താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News