തകര്‍പ്പന്‍ ചുവടുകളുമായി വിസ്മയിപ്പിച്ച് ചാക്കോച്ചന്‍; രണ്ട് പതിറ്റാണ്ടിനിപ്പുറവും ചോക്ലേറ്റ് നായകന്‍റെ ഡാന്‍സ് തരംഗം

അനിയത്തിപ്രാവിലൂടെ മലയാളക്കരയുടെ ചോക്ലേറ്റ് നായകനായെത്തിയ കുഞ്ചാക്കോ ബോബൻ രണ്ട് പതിറ്റാണ്ടിന് ശേഷവും തകര്‍പ്പന്‍ ചുവടുകളുമായി വിസ്മയിപ്പിക്കുന്നു.

കുട്ടനാടൻ മാർപ്പാപ്പ എന്ന പുതിയ ചിത്രത്തിലെ ‘സാ രീ ഗാ മാ…’ എന്ന ഗാനത്തിലാണ് ചാക്കോച്ചന്‍ തകര്‍പ്പന്‍ ചുവടുകള്‍ പുറത്തെടുത്തിരിക്കുന്നത്.

യുവതാരങ്ങളെയെല്ലാം അമ്പരപ്പിക്കുന്ന പ്രകടനമാണ് ചാക്കോച്ചന്‍ കാ‍ഴ്ചവെച്ചിരിക്കുന്നത്. രാഹുൽ രാജ് ഇൗണം നൽകിയിരിക്കുന്ന പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. നിരഞ്ജ് സുരേഷാണ് ആലാപനം.

അദിതി രവിയാണ് നായിക. അജു വർഗീസ്, ശാന്തി കൃഷ്ണ, ധർമജൻ ഇന്നസെന്റ്, സൗബിൻ സാഹിർ, സലിംകുമാർ, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

ശ്രീജിത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടൻ മാർപ്പാപ്പ. ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News