ആർഎസ്എസിനെതിരെയുള്ള മുന്നേറ്റങ്ങളും കർഷക സമരങ്ങളും ഒരേ ദിശയിൽ കൊണ്ടുവരണമെന്ന് സീതാറാം യെച്ചൂരി

ഭൂമി അധികാര ആന്ദോളന്റെ നേതൃത്വത്തിൽ നടത്തിയ രണ്ട് ദിവസത്തെ കർഷക സമ്മേളനം അവസാനിച്ചു. ആർ എസ് എസിനെതിരെയുള്ള മുന്നേറ്റങ്ങളും കർഷക സമരങ്ങളും ഒരേ ദിശയിൽ കൊണ്ടുവരണമെന്ന് സിപിഐഎം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കോൺഗ്രസ് ബിജെപി എന്നിവരെ ഒഴിവാക്കി നടത്തിയ രാഷ്ട്രീയ സമ്മേളനത്തിൽ സിപിഐ, തൃണമൂൽ കോണ്ഗ്രസ്, എ ഐഎഡിഎംകെ തുടങ്ങി മിക്ക പാർട്ടികളും പങ്കെടുത്തു.

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭത്തെ വ്യപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദില്ലിയിൽ രണ്ട് ദിവസത്തെ കാർഷക സമ്മേളനം സംഘടിപ്പിച്ചത്. ബിജെപി രാജ്യത്തു വർഗീയ ദ്രുവികരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ആർഎസ്എസിനെതിരെയുള്ള മുന്നേറ്റങ്ങളും കർഷക സമരങ്ങളും ഒരേ ദിശയിൽ കൊണ്ടുവരണം, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനുപരി കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കാനുള്ള നിയമാനിര്മാണമാണ് നടത്തേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയും കുറ്റപ്പെടുത്തി. മൃതു ഹിന്ദുത്വം പുലർത്തുന്ന കോണ്ഗ്രസിനെ ഒഴിവാക്കിയായിരുന്നു രാഷ്ട്രീയ സമ്മേളനം. ശരത് യാദവ് ഉൾപ്പെടെ എല്ലാ പ്രതിപക്ഷപാർട്ടികളും സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News