ജനങ്ങള്‍ ആഗ്രഹിക്കുന്നത് വികസനത്തുടര്‍ച്ച; മതനിരപേക്ഷ ശക്തികളെല്ലാം ഇടതുപക്ഷത്തോടൊപ്പം: സജി ചെറിയാന്‍ പ്രതികരിക്കുന്നു

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് വികസനത്തുടര്‍ച്ചയാണ്. മതനിരപേക്ഷ ശക്തികളെല്ലാം ഇടതുപക്ഷത്തോടൊപ്പമാണ്. ചെങ്ങന്നൂരിന്റെ വികസനം തന്നെയാണ് തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. കഴിഞ്ഞ 18 മാസക്കാലം കെ കെ രാമചന്ദ്രന്‍ നായര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇതിനോടകം എല്ലാ വിഭാഗം ജനങ്ങളുടെയും വലിയതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നതെന്നും സജി ചെറിയാന്‍.

എന്നാല്‍ ആക്ഷേപങ്ങളും അനാവശ്യകാര്യങ്ങളും ചര്‍ച്ച ചെയ്ത് തെരഞ്ഞെടുപ്പിനെ വക്രീകരിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. വിലകുറഞ്ഞ ഇത്തരം പ്രചരണങ്ങളെ ജനങ്ങളെ തള്ളിക്കളയും. വര്‍ഗീയമായി പ്രചരണം നടത്തി വോട്ടുപിടിക്കാനും യുഡിഎഫും ബിജെപിയും ശ്രമിക്കുന്നുണ്ട്. എന്നാല്‍ മതനിരപേക്ഷ ശക്തികളുടെയെല്ലാം പിന്തുണ എല്‍ഡിഎഫിനൊപ്പമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

നാല് പതിറ്റാണ്ട് നീണ്ട ജനസേവനത്തിന്‍റെ കരുത്തുമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ടുചോദിക്കുന്നത്. ചൊവ്വാഴ്ച്ച നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലെ വന്‍ ജനപങ്കാളിത്തം സജി ചെറിയാന്‍റെ വിജയം സുനിശ്ചിതമാക്കുന്നതായിരുന്നു.

കേരളം ഇക്കാലമത്രയും നേടിയെടുത്ത നേട്ടങ്ങള്‍ അട്ടിമറിച്ച് അഴിമതിക്കാര്‍ അഴിഞ്ഞാടിയ യുഡിഎഫ് ഭരണത്തിനെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലെ ജനത വിധിയെഴുതിയിരുന്നു. വികസനം എന്തെന്ന് ചെങ്ങന്നൂര്‍ തിരിച്ചറിഞ്ഞത് കെ കെ രാമചന്ദ്രന്‍നായര്‍ ജനപ്രതിനിധിയായതിനു ശേഷമാണ്. 18 മാസം കൊണ്ട് 750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നത് അദ്ദേഹമാണ്.

കുട്ടംമ്പേരൂര്‍, വരട്ടാര്‍ തുടങ്ങിയ ആറുകളുടെ സംരക്ഷണം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. കുടിവെള്ള വിതരണ പദ്ധതികള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ 750 കോടി രൂപയാണ് അനുവദിച്ചത്. സെന്‍ട്രല്‍ ഹാച്ചറി, ഐടിഐകള്‍, സര്‍ക്കാര്‍ ആശുപത്രി വികസനം, സ്റ്റേഡിയം, മാന്നാര്‍ പൈതൃകഗ്രാമം, 16 പ്രധാന പാലങ്ങള്‍, റോഡുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു.

പിന്നിട്ട നാല്‍പ്പത് വര്‍ഷം ചെങ്ങന്നൂരിലെ പൊതുപ്രവര്‍ത്തനത്തില്‍ നിറഞ്ഞുനിന്ന സിപിഐ എം നേതാവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. 2530 കിടപ്പുരോഗികളെ സംരക്ഷിക്കുന്ന കരുണ എന്ന സംഘടനയുടെ സാരഥിയാണ് അദ്ദേഹം. ജൈവ പച്ചക്കറി ഉല്‍പ്പാദനത്തിലും അദ്ദേഹം മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്.

പൊതുപ്രവര്‍ത്തനത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്ന അദ്ദേഹത്തിന്റെ വിജയം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News