
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ഭക്ഷ്യവിഷബാധ. നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ .
ഇന്നലെ രാത്രി ഹോസ്റ്റൽ മെസിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത് . ഇന്ന് രാവിലെയാണ് 20 ലധികം വരുന്ന വിദ്യാർത്ഥിനികൾ അവശ നിലയിലായത് . ഇവരെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ കോളേജ് അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട് .
കോളേജിലെ sfi പ്രവർത്തകരാണ് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ എത്തിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here