ഊരിന്റെ ഉൾവിളി അറിഞ്ഞ് വിദ്യാര്‍ത്ഥികള്‍; ആറളം ആദിവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി എസ്എഫ്ഐ

ആദിവാസി കുടുംബങ്ങള്‍ക്ക് എസ്എഫ്ഐയുടെ സഹായഹസ്തം. ആറളം ആദിവാസി മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണവും വസ്ത്ര വും നല്‍കിയാണ് എസ് എഫ് ഐ തലശ്ശേരി ഏരിയാ കമ്മിറ്റി മാതൃകാ പ്രവര്‍ത്തനം നടത്തിയത്.

എസ് എഫ് ഐയുടെ നേതൃത്വത്തിലുള്ള  സ്റ്റുഡന്റ് പാലിയേറ്റീവ് കെയർ നടത്തിയ ‘ഊരിന്റെ ഉൾവിളി അറിഞ്ഞ്’ എന്ന പരിപാടിയുടെ ഭാഗമായാണ് ആറളം ആദിവാസി മേഖലയിലെ നൂറ് കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റും വസ്ത്ര കിറ്റും കൈമാറിയത്.

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് എസ് എഫ് ഐ യൂണിറ്റ് ശേഖരിച്ച ഭക്ഷണ കിറ്റും മാഹി മഹാത്മ ഗാന്ധി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് ശേഖരിച്ച വസ്ത്ര കിറ്റുമാണ് വിദ്യാർത്ഥികൾ കോളനി സന്ദർശിച്ച് വിതരണം ചെയ്തത്.

ആറളം ഫാം സാംസ്കാരിക കേന്ദ്രത്തിൽ ഒത്തുചേര്‍ന്ന കോളനി വാസികൾക്ക്  ഭക്ഷണ വസ്ത്ര കിറ്റുകൾ നല്‍കി എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എസ് കെ.അർജുൻ, പ്രസിഡന്റ് എം കെ.ഹസ്സൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് സുർജിത്ത് , ശ്രേഷ  എന്നിവർ പരിപാടിയില്‍ സംബന്ധിച്ചു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here