കേംബ്രിഡ്ജ് അനലറ്റിക്ക ആരോപണം ഇന്ത്യയിലേക്കും; ബീഹാര്‍ ഇലക്ഷനില്‍ ജെഡിയു ബിജെപി സഖ്യത്തിനായി പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട്

അനധികൃതമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലറ്റിക്ക ഇന്ത്യയിലും ഇലക്ഷനില്‍ ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ 2010ലെ ബീഹാര്‍ നിയമസഭാ ഇലക്ഷനില്‍ ജെഡിയു ബിജെപി സഖ്യത്തിനായി പ്രവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.

കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കീഴില്‍ നില്‍ക്കുന്ന സ്ഥിരതയില്ലാത്ത വോട്ടര്‍മാരെ കണ്ടെത്താനായിരുന്നു കമ്പനിയെ ഏല്‍പ്പിച്ചിരുന്നത്.

വോട്ടര്‍മാരുടെ പ്രതികരണം അറിയുക എന്നതും ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നെന്നും കമ്പനി അവകാശപ്പെടുന്നു. 2010 ഇലക്ഷനില്‍ ജെഡിയു ബിജെപി സഖ്യത്തിനായിരുന്നു വിജയംഇലക്ഷനില്‍ ജെഡി യു ബീഹാറില്‍ 88 സീറ്റില്‍ നിന്നും 115 സീറ്റുകളിലേക്ക് ഉയരുകയും. സഖ്യകക്ഷിയാകളുടെ സീറ്റു നില 55ല്‍ നിന്നും 91ലേക്ക് ഉയര്‍ന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫേസ്ബുക്കില്‍ നിന്നും കൈവശപ്പെടുത്തിയ വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് ഇന്ത്യയിലും ഇലക്ഷനില്‍ സ്വാധീനം ചെലുത്തിയെന്ന റിപ്പോര്‍ട്ട് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News