
മുംബൈയിൽ ഓല ഉബര്‍ ക്യാബുകൾ നടത്തുന്ന സമരം മൂന്നാം ദിവസം പിന്നിടുമ്പോൾ നഗരത്തിലെ യാത്രക്കാർ കടുത്ത ദുരിതത്തിലായിരിക്കയാണ്. പ്രധാനമായും എയർപോർട്ട്, റെയിൽവേ യാത്രക്കാരാണ് ഇവരുടെ പെട്ടെന്നുള്ള സമരത്തിൽ വലയുന്നത്.
മുംബൈ നഗരത്തില്‍ ഏകദേശം അര ലക്ഷത്തോളം ഓല, ഉബര്‍ ക്യാബുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തിരക്ക് പിടിച്ച നഗരത്തിലെ യാത്രക്കാർക്ക് വിരൽത്തുമ്പിൽ സേവനം ഉറപ്പാക്കിയിരുന്ന ഈ മേഖലക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതിമാസം 1.25 ലക്ഷം രൂപവരെ വരുമാനം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ചാണ് ഒലയും ഉബറും ഡ്രൈവര്‍മാരെ എടുത്തതെന്നും ഇപ്പോള്‍ 25,000 മുതല്‍ 30,000 രൂപ വരെ മാത്രമേ ലഭിക്കുന്നുള്ളൂവെന്നുമാണ് പരക്കെയുള്ള പരാതി. ഇവരുടെ വരുമാനം സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കാന്‍ ഇതുവരെ ബന്ധപ്പെട്ട മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. സമരത്തില്‍നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്നും തങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവണമെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു.
ഓല ഡ്രൈവർമാർ പണിമുടക്ക് അവസാനിപ്പിച്ചതായി സമരത്തിന് ആഹ്വാനം ചെയ്‌ത മഹാരാഷ്ട്ര നവ നിർമ്മാൺ സേന അറിയിച്ചെങ്കിലും ഓല ഇതുവരെ ഔദ്യോധികമായ അറിയിപ്പൊന്നും ഇത് സംബന്ധിച്ച് ഇറക്കിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here