ആഗോള ഡിജിറ്റല്‍ ഉച്ചകോടിക്ക് അരങ്ങൊരുങ്ങി കൊച്ചി; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കം. ലോകത്തിലെ ഡിജിറ്റല്‍ വൈജ്ഞാനിക മേഖലയിലെ നേതൃനിര അണിനിരക്കുന്ന ഹാഷ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഡിജിറ്റല്‍ രംഗത്ത് നേട്ടമുണ്ടാക്കിയ മലയാളി പ്രൊഫഷണലുകളുടെയും സംരഭകരുടെയും ശൃംഖല സൃഷ്ടിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ഇന്‍ഫോസിസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, തുടങ്ങി പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News