മഹാരാഷ്ട്രയിലെ കരിമ്പിൻ കർഷകർക്ക് പുതു ജീവൻ നൽകി മലയാളി വ്യവസായി

മഹാരാഷ്ട്രയിലെ കരിമ്പിൻ മേഖലക്ക് വിപ്ലവാത്മകമായ ഒരു തുടക്കമായിരുന്നു അന്ന് വരെ വേസ്റ്റ് ആയി തള്ളി കളഞ്ഞിരുന്ന കരിമ്പിൻ ചണ്ടി ഉപയോഗിച്ചുള്ള എത്തനോൾ ഉൽപ്പാദനം. ഈ ഉൽപന്നത്തിനു വിപണി കണ്ടെത്തിയത് ഒരു മലയാളി ആയിരുന്നു. ഗുരുവായൂർ സ്വദേശിയായ സുകുമാര പണിക്കരുടെ സംരഭം ഈ മേഖലക്ക് പുത്തൻ ഉണർവാണ് നൽകിയത്

രാജ്യത്ത് ഏറ്റവുമധികം പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. എന്നിരുന്നാലും ഇവിടുത്തെ കരിമ്പ് കര്‍ഷകര്‍ പലപ്പോഴും വലിയ പ്രതിസന്ധിയിലായിരുന്നു. ഏഴ് ലക്ഷത്തോളം തൊഴിലാളികളാണ് മഹാരാഷ്ട്രയില്‍ കരിമ്പ് കൃഷിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

മഹാരാഷ്ട്രയിലെ കരിമ്പിൻ മേഖല നേരിട്ടിരുന്ന പ്രതിസന്ധികൾക്ക് കുറച്ചൊരു ആശ്വാസമായിരുന്നു അത് വരെ അവശിഷ്ടമായി നശിപ്പിച്ചു കളഞ്ഞിരുന്ന കരിമ്പിൻ ചണ്ടിക്ക് വിപണി കണ്ടെത്തിയത്. ചണ്ടിയിൽ നിന്നും എത്തനോൾ എന്ന അസംസ്കൃത വസ്തു ഉൽപ്പാദിപ്പിച്ചു അതിന് വിദേശങ്ങളിലടക്കം വലിയ വിപണി സാദ്ധ്യതകൾ കണ്ടെത്തുകയായിരുന്നു പണിക്കർ. എത്തനോൾ ഗതാഗത ഇന്ധനമായി പല രാജ്യങ്ങളിലും ഉപയോഗിച്ച് തുടങ്ങിയ കാലത്തായിരുന്നു മഹാരാഷ്ട്രയിലും ട്രീറ്റ്‌ ചെയ്ത ബയോമാസ്സ്‌ പുളിപ്പിച്ച് എത്തനോൾ ഉണ്ടാക്കുവാൻ തുടങ്ങിയത്.

യുഎസും ബ്രസീലുമാണ്‌ അക്കാലത്തെ ഏറ്റവും വലിയ എത്തനോൾ ഉത്പാദക രാജ്യങ്ങൾ. ഇവരുടെ എത്തനോൾ ഇന്ധന പദ്ധതിയിൽ ആധുനീക ഉപകരണങ്ങളും വിലകുറഞ്ഞ കരിമ്പിൻ ചണ്ടിയുമാണ്‌ താപവും ശക്തിയും ഉത്പാദിപ്പിക്കുന്നതിനുപയോഗപ്പെടുത്തുന്നത്‌.

ശ്രീകൃഷ്ണ കോളേജിലെ യുവജന ഇടതു പക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ മുൻ നിര പ്രവർത്തനങ്ങളിലൂടെ പഠിക്കുന്ന കാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന സുകുമാരൻ പതിനേഴാമത്തെ വയസ്സിലാണ് ഉപരി പഠനത്തിനായാണ് മുംബൈയിൽ എത്തുന്നത്.

കിസാൻ സഭ നടത്തിയ കർഷക സമരത്തിലും അവരോടൊപ്പം നടന്നാണ് സുകുമാര പണിക്കർ മഹാരാഷ്ട്രയിലെ കർഷകരുടെ സമരത്തിന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel