ഒടുവില്‍ തീരുമാനമായി; ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത്

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍. കെസിഎ ഭാരവാഹികള്‍ കായിക മന്ത്രി എ സി മൊയ്തീനുമായ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കളി തിരുവനന്തപുരത്ത് നടത്താന്‍ തത്ത്വത്തില്‍ തീരുമാനമായെന്നും തീരുമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്ന് കെസിഎ ഭാരവാഹി ജയേഷ് ജോര്‍ജ് അറിയിച്ചു. അന്തിമ തീരുമാനം ജനറല്‍ ബോഡി യോഗത്തിന് ശേഷം 24 ന് അറിയിക്കുമെന്നും ജയേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിക്കുന്നതിനെതിരെ ഫുട്‌ബോള്‍ താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തത്തെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് മത്സരം മാറ്റാനുള്ള ആലോചനകള്‍ സജീവമായത്.

വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി കായികമന്ത്രി എ സി മൊയ്തീന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് മത്സരം നടത്തുന്നതിനോടാണ് സര്‍ക്കാരിന് താത്പര്യമെന്നും കെ സി എ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News