ഫെയ്സ് ബുക് വിവാദത്തിൽ കോണ്ഗ്രസും ബിജെപിയും തമ്മിലടി രൂക്ഷമാകുന്നു. വിവരങ്ങൾ ചോർത്തിയ കേംബ്രിജ് അനലിറ്റയുമായുള്ള ബന്ധം ഉണ്ടെന്ന് ഇരു പരട്ടികളും പരസ്പരം ആരോപിക്കുന്നു.എന്നാൽ 2010ലെ ബീഹാർ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിച്ചിട്ടുണ്ടെന്ന് കേംബ്രിജ് വ്യക്തമാക്കിയതോടെ ബിജെപി കൂടുതൽ പ്രാതിരോധത്തിലായി. അതിനിടയിൽ വിവരങ്ങൾ ചോർന്നതിൽ മൗനം വെടിഞ്ഞു ഫെയിസ് ബുക് സ്ഥാപകൻ സുക്കർബർഗും രംഗത്തെത്തി.
ഫെയ്സ് ബുക് ഉപഭോക്തക്കളുടെ വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്ക കമ്പനി ചോർത്തിയത് പുറത്തായത്തിന് പിന്നാലെയാണ് ബിജെപിയും കോണ്ഗ്രസും കമ്പനിയെ ചൊല്ലി പരസ്പരം ഏറ്റുമുട്ടൽ ആരംഭിച്ചത്. 2010ലെ ബീഹാർ തെരഞ്ഞെടുപ്പിൽ ബിജെപി ജെഡിയു സഖ്യം കേംബ്രിജ് അനലിറ്റയുടെ സേവനം ഉപയോഗിച്ചിട്ടുണ്ട്. കേംബ്രിജ് അനലിട്ടയുടെ ഇന്ത്യൻ പങ്കാളിയായ ഓവലിൻ ബിസിനെസ്സ് ഇന്റലിജൻസ് നടത്തുന്നത് ബിജെപി സഖ്യകക്ഷിയുടെ എംപിയുടെ മകനാണ്.
2009 മുതൽ രാജ്‌നാഥ് സിങ് ഓവലിന്റെ സേവനം ഉപയോഗിക്കുന്നുണ്ടെന്നുമാണ് കോൺഗ്രസ് ആരോപണം. എന്നാൽ കേംബ്രിജ് അനലിറ്റക്ക് കോണ്ഗ്രസുമായാണ് ബന്ധമെന്ന് ബിജെപിയും ആരോപിച്ചു. രാഹുൽ ഗാന്ധിയുടെയും കോണ്ഗ്രസിന്റെയും സമൂഹ്യമാധ്യമങ്ങൾ നിയന്ത്രിക്കുന്നതിൽ കമ്പനിക്കുള്ള പങ്ക് വ്യക്തമാക്കണമെന്നും, ഇതുവരെ എത്ര ഇന്ത്യക്കാരുടെ വിവരങ്ങൾ കമ്പനിക്ക് കൈമാറിയെന്ന് കോണ്ഗ്രസ് പറയണമെന്നും നിയമ മന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ സഹായിച്ചിട്ടുണ്ടെന്ന് കേംബ്രിജ് തന്നെ വ്യക്തമാക്കിയതോടെ ബിജെപി കൂടുതൽ പ്രതിരോധത്തിലായി. അതിനിടയിൽ രവിശങ്കർ പ്രസാദിനെ പരിഹസിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തി. ബിജെപിക്ക് വേണ്ടി 4 തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ചെന്ന് കമ്പനി തന്നെ സമ്മതിച്ചു. താമാശക്കാരനായ നിയമമില്ലാത്ത മന്ത്രിക്ക് എന്താണ് ഇനി പറയാനുള്ളത് എന്നാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം.
വിഷയത്തിൽ ഫെയിസ് ബുക് സ്ഥാപകൻ സുകർബർഗ് പ്രതികരണവുമായി രം ഗത്തെത്തി. കേംബ്രിജുമായുള്ള ഇടപാടിൽ ഫെയിസ് ബുക്ന്റെ വിശ്വാസ്യതക്ക് വില്ലലുണ്ടായെന്നും വ്യക്തി വിവരങ്ങൾ സൂക്ഷിക്കുന്നതിൽ കൂടുതൽ കൃത്യത പുലർത്തുമെന്നുമാണ് സുക്കർ ബർഗ് ഫെയിസ് ബുക്കിൽ കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here