‘അന്ന് ദ്രാവിഡിന് ടീമിലുണ്ടായിരുന്ന സ്ഥാനമാണ് ഇന്ന് അയാള്‍ക്കുള്ളത്.’; കൊഹ്ലിയുടെ തിളക്കത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന താരത്തെ പുകഴ്ത്തി ഗാംഗുലി

നന്നായി കളിക്കുന്നു. നിര്‍ണായകഘട്ടങ്ങളില്‍ കളി ജയിപ്പിക്കുന്നു. ഇന്ത്യന്‍ ടീമിന് നിര്‍ണായക ഘട്ടങ്ങളില്‍ വിജയങ്ങള്‍ സമ്മാനിക്കുന്നു. എന്നാല്‍ പലപ്പോഴും വിരാട് കൊഹ്ലിയ്ക്കു ലഭിക്കുന്ന താര പരിവേഷമോ മാധ്യമ ശ്രദ്ധയോ അയാള്‍ക്ക് ലഭിക്കുന്നില്ല. ഗാംഗുലിയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ആ താരം ചേതേശ്വര്‍ പൂജാരയാണ്.

ടെസ്റ്റില്‍ ദ്രാവിഡിനോടാണ് ഗാംഗുലി പൂജാരയെ താരതമ്യപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ ദ്രാവിഡിനുണ്ടായിരുന്ന സ്ഥാനമാണ് ഇന്ന് ടീമില്‍ പൂജാരയ്ക്കുള്ളത്. മൂന്നാം നമ്പറില്‍ ഏറ്റവും നല്ല കളിക്കാരനാണ് ഇറങ്ങേണ്ടത്. അന്നത് ദ്രാവിഡായിരുന്നു. ഇന്നത് പൂജാരയാണ് ഗാംഗുലി പറഞ്ഞു.

പൂജാരയുടെ 57 ടെസ്റ്റുകളില്‍ നിന്നും 14 സെഞ്ചുറികളെന്നത് മികച്ച നേട്ടമാണെന്നും ഗാംഗുലി വ്യക്തമാക്കി. എ സെഞ്ചുറി ഈസ് നോട്ട് ഇനഫ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ കൊല്‍ക്കത്തയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News