ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; സജി ചെറിയാനെ പിന്തുണച്ച് കേരളാ കോൺഗ്രസ് മാണി വിഭാഗം ആലപ്പുഴ ജില്ലാപ്രസിഡന്റ്

സജി ചെറിയാനെ പിന്തുണച്ച് കേരളാ കോൺഗ്രസ് മാണി വിഭാഗം ആലപ്പുഴ ജില്ല പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം. ചെങ്ങന്നൂരിർ പാർട്ടി മനസാക്ഷി വോട്ടിന് തീരുമാനിച്ചാൽ തന്റെ വോട്ട് സജി ചെറിയാന് ചെയ്യും . മനസാക്ഷി വോട്ടിനാണ് നിർദ്ദേശം എങ്കിൽ സമാന മനസ്കരായ പാർട്ടി പ്രവർത്തകരെ ഏകോപിപ്പിച്ച് തീരുമാനം എടുക്കുമെന്ന് ജേക്കബ് തോമസ് അരികുപുറം പീപ്പിളിനോട് പറഞ്ഞു. BJP സ്ഥാനാർത്ഥിക്ക് വിജയ സാധ്യതയില്ലെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിൽ KM മാണി വിഭാഗത്തിന്റെ പിന്തുണയെ ചൊല്ലി ഉദ്വേഗം കൊടുമ്പിരി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗവും , ആലപ്പുഴ ജില്ല പ്രസിഡന്റുമായ ജേക്കബ് തോമസ് അരിക്കുപുറം നിലപാട് വ്യക്തമാക്കിയത് . KM മാണിയോട് കോൺഗ്രസ് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണ് . പാർട്ടി മനസാക്ഷി വോട്ടിന് തീരുമാനിച്ചാൽ തന്റെ വോട്ട് സജി ചെറിയാന് ചെയ്യും . മനസാക്ഷി വോട്ടിനാണ് നിർദ്ദേശം എങ്കിൽ സമാന മനസ്കരായ പാർട്ടി പ്രവർത്തകരെ ഏകോപിപ്പിച്ച് തീരുമാനം എടുക്കുമെന്ന് ജേക്ക് ബ് തോമസ് അരികുപുറം പീപ്പിളിനോട് പറഞ്ഞു

വികസനം ഉറപ്പ് വരുത്താൻ സജി ചെറിയാന് കഴിയും. താനും സജി ചെറിയാനും ഒന്നിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ആയി ഇരുന്നതാണ് . എന്നാൽ ചെങ്ങന്നൂരിൽ BJP സ്ഥാനാർത്ഥിക്ക് വിജയ സാധ്യതയില്ലന്നും അദ്ദേഹം തുറന്നിടച്ചു

കേരളാ കോൺഗ്രസിന്റെ മാണി വിഭാഗത്തിന്റെ പിന്തുണയെ ചൊല്ലി നിരവധി അഭ്യൂഹങ്ങൾ നിലനി ൾ ക്കുന്ന പശ്ചാത്തത്തിലാണ് ജേക്കബ് തോമസ് അരിക് പുറം തന്റെ നിലാപാട് വ്യക്തമാക്കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News