കാത്തിരുന്ന മാറ്റം ഐപിഎല്ലിലും; തിരുമാനം നടപ്പിലാക്കുന്നത് ഇങ്ങനെ

ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പില്‍ ഡി ആര്‍ എസ് സംവിധാനം നടപ്പിലാക്കാൻ ബിസിസിഐ തീരുമാനിച്ചു. അമ്പയര്‍മാരുടെ തീരുമാനം തൃപ്തികരല്ലെങ്കില്‍ അത് പുനപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരമൊരുക്കുന്ന സംവിധാനമാണ് ഡിസിഷന്‍ റിവ്യൂ സിസ്റ്റം. ഈ സീസണ്‍ മുതല്‍ ഡിആര്‍എസ് സംവിധാനം നടപ്പിലാക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു.

വർഷങ്ങളായി ഈ സംവിധാനം നടപ്പിലാക്കുന്നതിനെപ്പറ്റി ആലോചിച്ച് വരുകയായിരുന്നുവെന്നും ഇത്തവണ അത് നടപ്പിലാക്കാന്‍ തീരുമാനം ആയി എന്നും ശുക്ല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒരു ഇന്നിംഗ്‌സിൽ ഒരു ടീമിന് ഒറ്റത്തവണ ഡിആര്‍എസ് സംവിധാനം ഉപയോഗിക്കാം. ഐപിഎല്ലുകളില്‍ ഫീൽഡ് അമ്പയര്‍മാരുടെ പിഴവുകള്‍ കൂടി വരുന്നതായി പരാതികൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ബി സി സി ഐ പുതിയ സംവിധാനം കൊണ്ട് വരാൻ തയ്യാറായത്.

ഡിസംബറില്‍ 10 ആഭ്യന്തര അമ്പയര്‍മാരെ ബിസിസിഐ തിരഞ്ഞെടുത്തിട്ടുണ്ട്. ഡിആര്ഡിസ് പരിശോധനയ്ക്ക് വേണ്ടിയാണ് ഇത്രയും അമ്പയര്‍മാരെ തിരഞ്ഞെടുത്തത്. ഡിന്നിസ് ബേണ്‍സ് ആണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News