
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധിയിലാകുന്ന നിര്‍മാണ മേഖലയ്ക്ക് ഉണര്‍വ്വ് പകര്‍ന്ന് നവീന കെട്ടിട നിര്‍മാണ ശൈലി ഇന്ത്യയിലേക്കും. വിയറ്റ്നാമില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭാരം കുറഞ്ഞ കോണ്‍ക്രീറ്റും സ്റ്റീലും ഉപയോഗിച്ചാണ് പുതിയ രീതിയില്‍ കെട്ടിടങ്ങളുണ്ടാക്കുന്നത്.
സാധാരണ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന്‍റെ പകുതി സമയത്തില്‍ പണി പൂര്‍ത്തിയാക്കാം എന്നതാണ് ഇവയുടെ പ്രത്യേകത.
വിയറ്റ്നാമില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഓട്ടോക്ലേവ്ഡ് ലൈറ്റ് വെയ്റ്റ് കോണ്‍ക്രീറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇന്ത്യയിലേക്കും എത്തിയത്. കോണ്‍ക്രീറ്റ് തൂണുകളും ബീമുകളും ഒഴിവാക്കി സ്റ്റീല്‍ ഫ്രെയിമുകള്‍ ഉറപ്പിച്ച് അവക്കിടയില്‍, ഭാരം കുറഞ്ഞ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിറയ്ക്കുന്നതാണ് പുതിയ രീതി.
പ്രകൃതിക്ക് ഇണങ്ങുന്ന ഈ ശൈലിയിലുള്ള രാജ്യത്തെ ആദ്യ വീടിന്‍റെ നിര്‍മ്മാണം ഗുരുവായൂരില്‍ ആരംഭിച്ചു. ഡീപ്ഗ്രീന്‍ ലൈഫ് സ്റ്റൈല്‍ ക്രിയേറ്റേഴ്സ് എന്ന സ്ഥാപനമാണ് നിര്‍മാണം നടത്തുന്നത്.
വയറിംഗും പ്ലംബിംഗും അടക്കം പരമ്പരാഗത ശൈലിയില്‍ തന്നെ പൂര്‍ത്തിയാക്കാം. അറ്റകുറ്റപ്പണികളും പരിപാലനവും വേണ്ടതില്ല. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമാണ്.
പ്രവാസി മലയാളികള്‍ക്ക് പുതിയ നിക്ഷേപമേഖല തുറക്കുന്ന സംരംഭത്തില്‍, നാട്ടിലെ തൊലാളികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ലാഭവിഹിതത്തിന്‍റെ ഒരു ശതമാനം താഴേ തട്ടിലുള്ളവര്‍ക്കായി ഇവര്‍ മാറ്റിവെക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here