നാണം കെട്ട് സംഘികള്‍; ഷെഹ്‌ലയെയും കനയ്യയെയും ചേര്‍ത്ത് ബിജെപി ഐടി സെല്ലിന്‍റെ അശ്ലീല പ്രചരണം.; കലക്കന്‍ മറുപടിയുമായി ഷെഹ്‌ല

ജെഎൻയുവിലെ വിദ്യാർഥി നേതാക്കളായ ഷെഹ്‌ലാ റാഷിദിനും കനയ്യാ കുമാറിനുമെതിരെ അപകീർത്തി പ്രചരണവുമായി സംഘപരിവാർ അനുകൂല ട്വിറ്റർ ഹാൻഡിലുകൾ വീണ്ടും രംഗത്ത്‌. വ്യാജ അക്കൗണ്ടുകളും ഷെഹ്‌ലയുടെ പേരിൽ വ്യാജമായി സൃഷ്‌ടിച്ച ട്വീറ്റുകളും ഉപയോഗിച്ചാണ്‌ വ്യക്തിഹത്യ.

കനയ്യ കുമാറിനെയും ഷെഹ്‌ലാ റാഷിദിനെയും ചേർത്ത്‌ ലൈംഗികാപവാദങ്ങൾ പ്രചരിപ്പിക്കുന്നതടക്കമുള്ള ഹീനമായ മാർഗങ്ങളാണ്‌ ഇവർ സ്വീകരിക്കുന്നത്‌. ഷെഹ്‌ലയുടെ പേരിൽ സൃഷ്‌ടിക്കപ്പെട്ട ഒരു വ്യാജ ട്വീറ്റും ഷെഹ്‌ലാ റാഷിദ്‌ തന്റെ വെരിഫൈഡ്‌ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്‌.

ഫാസിസ്റ്റ്‌ പാർടിയായ ബിജെപിയെ എതിർക്കുന്നതിന്‌ നിങ്ങൾ നൽകേണ്ടി വരുന്ന വില ഇതാണ്‌. ബിജെപിയുടെ ഐടി സെല്ലും ആർഎസ്‌എസിന്റെ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചും ചേർന്ന്‌ നടത്തുന്ന തരംതാണ അശ്ലീല പ്രചരണത്തിന്റെ നിലവാരമിതാണ്‌. ഇത്തരം ആഭാസ പ്രചരണങ്ങളെ കരുതിയിരിക്കുക. ‐ ഷെഹ്‌ലാ റാഷിദ്‌ ട്വിറ്ററിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here