മലപ്പുറത്ത് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തികൊന്നു; ഞെട്ടലോടെ നാട്ടുകാര്‍

വിവാഹത്തലേന്ന് അച്ഛൻ മകളെ കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരത്തിനടുത്ത് ആതിരയാണ് കൊല്ലപ്പെട്ടത്. അച്ഛൻ പൂവത്തിക്കണ്ടി രാജനെ പൊലീസ് അറസ്റ്റു ചെയ്തു.

വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന രാജൻ വീട്ടിൽ മകളുമായി തർക്കിച്ചു. അച്ഛൻ ആക്രമിക്കാനൊരുങ്ങിയതോടെ മകൾ ഓടി അടുത്ത വീട്ടിലെ മുറിയിൽ കയറി ഒളിച്ചു. വാതിൽ തള്ളിത്തുറത്ത് അകത്തു കയറിയാണ് രാജൻ മകളെ കുത്തിക്കൊലപ്പെടുത്തിയത്.

കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ഈ വിവാഹമാണ് ഒത്തുതീർപ്പ് ചർച്ചക്കൊടുവിൽ നാളേക്ക് നിശ്ചയിച്ചിരുന്നതും.

ആതിര മഞ്ചേരിയിലെ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യനായിരുന്നു. പ്രതിശ്രുത വരൻ സൈനികനുമാണ്. എന്നാൽ വ്യത്യസ്ത ജാതിയായതിനാൽ അച്ഛന് താൽപര്യമുണ്ടായിരുന്നില്ല. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു. രാജനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News