മുഹമ്മദ് ഷമിയുടെ കാര്യത്തില്‍ ഒടുവില്‍ ബിസിസിഐ നിലപാട് പ്രഖ്യാപിച്ചു

ഒത്തുകളി വിവാദത്തിലടക്കം പെട്ട  ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ കാര്യത്തില്‍ ഒടുവില്‍ ബിസിസിഐ നിലപാട് പ്രഖ്യാപിച്ചു. വിവാദങ്ങളുണ്ടായതിന് തൊട്ടുപിന്നാലെ വാര്‍ഷിക കരാറില്‍ നിന്ന് ഷമിയെ ബിസിസിഐ ഒ‍ഴിവാക്കിയിരുന്നു.

ഇപ്പോ‍ഴിതാ തീരുമാനം ബിസിസിഐ പുന:പരിശോധിച്ചു. ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള കരാരില്‍ ഷമിയെ ബി ഗ്രേഡില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചു.

ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അഴിമതി വിരുദ്ധ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഷമിയെ വീണ്ടും കരാറിലുള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News