കീ‍ഴാറ്റൂരില്‍ 56 കുടുംബങ്ങള്‍ ഭൂമി വിട്ടുനല്‍കാന്‍ സമ്മതിച്ചിട്ടുണ്ട്; വികസന കാര്യങ്ങളില്‍ സര്‍ക്കാരിന് വാശിയും നിര്‍ബന്ധവുമുണ്ട്; സമരത്തിന് ഒരുക്കം കൂട്ടുന്നവര്‍ ഇത് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി

കീ‍ഴാറ്റൂരില്‍ 56 കുടുംബങ്ങളും ഭൂമി വിട്ടു നല്‍കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് കുടുംബങ്ങള്‍ മാത്രമാണ് സമരരംഗത്തുളളത്. വികസന കാര്യങ്ങളില്‍ സര്‍ക്കാരിന് വാശിയും നിര്‍ബന്ധവുമുണ്ടെന്നും സമരത്തിന് ഒരുക്കം കൂട്ടുന്നവര്‍ ഇത് മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. കളമശേരിയില്‍ എകെജി-ഇഎംഎസ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയപാതാ വികസനത്തിനായി ഭൂമി വിട്ടുനല്‍കേണ്ട 60 കുടുംബങ്ങളില്‍ നാല് പേര്‍ക്ക് മാത്രമാണ് എതിപ്പുള‍ളത്. എന്നാല്‍ ഇവര്‍ക്കൊപ്പം ചിലരുമെത്തി സമരം ചെയ്യുകയാണ്. സമരം ചെയ്യുന്നവരോട് സര്‍ക്കാരിന് വാശിയില്ല. എന്നാല്‍ വികസന കാര്യങ്ങളില്‍ സര്‍ക്കാരിന് പ്രത്യേക വാശിയും നിര്‍ബന്ധവുമുണ്ട്. സമരത്തിന് ഒരുക്കം കൂട്ടുന്നവര്‍ ഇത് മനസ്സിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊ‍ഴിലുകളെ നിശ്ചിത കാലളവിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതോടെ മാന്യമായി തൊ‍ഴില്‍ ചെയ്യാനുളള അവസരം കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന തൊ‍ഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News