ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം; കൊളിജിയം ശുപാർശ ചെയ്ത അഭിഭാഷകരുടെ പട്ടിക ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹർജി

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി കൊളിജിയം ശുപാർശ ചെയ്ത അഭിഭാഷകരുടെ പട്ടിക ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. നാഷണൽ ലോയേഴ്സ് കാമ്പയിൻ ഫോർ ജുഡീഷ്യൽ ട്രാൻസ്പറൻസി എന്ന സംഘടനാ ഭാരവാഹി അഡ്വ. മാത്യു നെടുന്പാറയാണ് ഹര്‍ജി നല്‍കിയത്. ആദ്യമായാണ് കൊളീജിയത്തിനെതിരേ ഇത്തരത്തില്‍ പരസ്യ പ്രതിഷേധം ഉയരുന്നത്.

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം ശുപാർശ ചെയ്ത ആറ് അഭിഭാഷകരില്‍ 5 പേരും വേണ്ടത്ര യോഗ്യതയില്ലാത്തവരും ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ഉന്നതരുടെ ബന്ധുക്കളോ ജൂനിയര്‍മാരോ ആണെന്നാണ് ഹര്‍ജിക്കാരന്‍റെ ആരോപണം. നാഷ്ണൽ ലോയേഴ്സ് കാമ്പയിൻ ഫോർ ജുഡീഷ്യൽ ട്രാൻസ്പറൻസി എന്ന സംഘടനാ ഭാരവാഹി അഡ്വ. മാത്യു നെടുന്പാറയാണ് ഹര്‍ജിക്കാരന്‍.

അഭിഭാഷകരായ വിജു എബ്രഹാം, ജോർജ് വർഗീസ്, അരുൺ വി.ജി , പി.ഗോപാൽ, എസ് രമേഷ് എന്നിവരുടെ നിയമനത്തിനെതിരെയാണ് പ്രധാന ആക്ഷേപം. നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കുകയോ, യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുകയോ ചെയ്തിട്ടില്ല .കൊളീജിയത്തിന്റെ നടപടി വിവേചനപരവും സാധാരണ അഭിഭാഷകരാടുള്ള നീതി നിഷേധമാണെന്ന് ഹർജിയിൽ പറയുന്നു.

കൊളീജിയത്തിനെതിരേ ആദ്യമായാണ് ഇത്തരത്തില്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടാകുന്നത്. കൊളീജിയം സംവിധാനത്തിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ അപ്പോയിമെന്‍റ് കമ്മീഷനെ സുപ്രീംകോടതി ഉത്തരവിലൂടെ റദ്ദാക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News