അന്ന് യുവി ഒരോവറിലെ ആറുപന്തും സിക്‌സടിച്ചപ്പോള്‍ തലതാഴ്ത്തി നടന്നു; ഇന്ന് ലോകക്രിക്കറ്റിനെ ത്രസിപ്പിക്കുന്ന റെക്കോര്‍ഡും സ്വന്തമാക്കി തല ഉയര്‍ത്തി നില്‍ക്കുന്നു

സ്റ്റുവര്‍ട്ട് ബ്രോഡെന്ന ഇംഗ്ലിഷ് ക്രിക്കറ്റ് താരത്തെ ആര്‍ക്കും മറക്കാനാകില്ല. അന്താരാഷ്ട്രാ ക്രിക്കറ്റ് ചരിത്രത്തിലാധ്യമായി ഒരോവറിലെ എല്ലാ പന്തും സിക്‌സറിന് വിട്ടുകൊടുത്ത ബൗളര്‍ എന്ന നാണക്കേടാണ് 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാള്‍ സ്വന്തം പേരിലാക്കിയത്.

പിന്നീട് ബ്രോഡ് ഒരുപാട് വളര്‍ന്നു. ഇംഗ്ലിഷ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍ എന്ന ഖ്യാതിക്കൊപ്പം മികച്ച ഓള്‍റൗണ്ടര്‍ എന്ന പേരും സമ്പാദിച്ചു. ഇന്നിതാ ടെസ്റ്റ് ക്രിക്കറ്റില്‍ അത്യപൂര്‍വ്വമായ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് ബ്രോഡ്.

ടെസ്റ്റ് മത്സരങ്ങളില്‍ 400 വിക്കറ്റുകളെന്ന നാഴികകല്ല് കുറിക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ബ്രോഡ് സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനമാണ് ബ്രോഡ് നേട്ടം കുറിച്ചത്. കേവലം 31 വയസ്സുമാത്രമാണ് ബ്രോഡിനുള്ളത്.

32 ആം വയസ്സില്‍ 400 വിക്കറ്റുകള്‍ പിഴുത ഡെയ്ല്‍ സ്റ്റെയിന്റെ പേരിലുളള റെക്കോഡാണ് ബ്രോഡ് തകര്‍ത്തത്. കിവി ഓപ്പണര്‍ ടോം ലാതത്തെ ക്രിസ് വോക്‌സിന്റെ കൈകളില്‍ എത്തിച്ചാണ് ബ്രോഡ് ചരിത്രം കുറിച്ചത്. കരിയറിലെ 115ാം ടെസ്റ്റിലാണ് ബ്രോഡ് നേട്ടം സ്വന്തമാക്കിയത്.

400 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ബൗളറാണ് ബ്രോഡ്. സഹതാരം ജയിംസ് ആന്‍ഡേഴ്‌സനാണ് ആദ്യം നേട്ടം സ്വന്തമാക്കിയത്.

400 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കുന്ന പതിനഞ്ചാമത്തെ താരം കൂടിയാണ് ബ്രോഡ്. 800 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയിലെ ഒന്നാമന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News