വത്തക്ക പ്രസംഗം; ഫാറൂഖ് കോളേജ് അധ്യാപകനെതിരെ കേസെടുത്തു; അധ്യാപകന്‍ അവധിയില്‍

വിവാദ പ്രസംഗം നടത്തിയ കോഴിക്കോട് ഫാറൂഖ് കോളേജ് അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ജൗഹര്‍ മുനവറിനെതിരെ കൊടുവളളി പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് നടപടി.

കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുത്. വിവാദ പ്രസംഗത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജൗഹര്‍ മുനവര്‍ രണ്ടാഴ്ചത്തെ അവധിയില്‍ പ്രവേശിച്ചിരുന്നു.

മാനേജ്‌മെന്റ് നിര്‍ദ്ദേശപ്രകാരമാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. അധ്യാപകന്‍ യു ജി സി ചട്ടങ്ങങ്ങള്‍ ലംഘിച്ചു എന്ന് കാട്ടി കോളേജ് വിദ്യാര്‍ത്ഥികള്‍ യു ജി ക്കും പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here