കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത് കോർപ്പറേറ്റുകൾക്കു വേണ്ടി; സ്ഥിരം തൊഴിൽ വ്യവസ്ഥ ഇല്ലാതാക്കിയ സർക്കാർ തൊഴിലാളികളുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോടിയേരി

സ്ഥിരം തൊഴിൽ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ തൊഴിലാളികളുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം നീക്കങ്ങളെ തൊഴിലാളികളെ അണി നിരത്തി ചെറുക്കുമെന്നും കോടിയേരി പറഞ്ഞു. കോർപ്പറേറ്റുകൾക്കു വേണ്ടി മാത്രമാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

എ കെ ജി-ഇ എം എസ് ദിനാചരണ പരിപാടികൾക്ക് സമാപനം കുറിച്ച് കൊണ്ട് എ കെ ജിയുടെ ജന്മനാടായ കണ്ണൂർ പേരളശ്ശേരിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈ മാറിയും തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കിയും കോർപറേറ്റുകളെ കൈയ്യഴിച് സഹായിക്കുകയാണ് ബി ജെ പി സർക്കാറെന്നു കോടിയേരി പറഞ്ഞു.ഇതിന്റെ ഭാഗമായാണ് സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കികൊണ്ടുള്ള പുതിയ തീരുമാനം.ഈ തീരുമാനം നടപ്പാക്കാൻ രാജ്യത്തെ തൊഴിലാളികൾ അനുവദിക്കില്ല.കരി നിയമങ്ങൾക്കെതിരെ തൊഴിലാളികളെ അണി നിരത്താനുള്ള ചുമതല സി പി ഐ എം ഏറ്റെടുക്കുമെന്നും സി പി ഐ എം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

പേരളശ്ശേരിയിൽ നടന്ന എ കെ ജി അനുസ്മരണ റാലിക്ക് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രെട്ടറി പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ തുടങ്ങിയവർ നേതൃത്വം നൽകി. എ കെ ജി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് റെഡ് വളന്റർ മാർച്ചും ബഹുജന റാലിയും നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News