തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൃദ്ധനായ രോഗിയോട് ജീവനക്കാരുടെ കൊടുംക്രൂരത; ആംബുലന്‍സിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് സ്‌ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി ഡ്രൈവറുടെ പീഡനം

തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച രോഗിയെ സ്ട്രെച്ചറില്‍ തലകീ‍ഴായി നിര്‍ത്തി ആംബുലന്‍സ് ഡ്രൈവറുടെ കാടത്തം. ആംബുലന്‍സിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്നാരോപിച്ചാണ് വാഹനമോടിച്ചയാള്‍ മനുഷ്യത്വരഹിതമായ രോഷ പ്രകടനം നടത്തിയത്.

അവശനിലയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗിയോട് ആംബുലന്‍സിനുള്ളില്‍ മലമൂത്രവിസര്‍ജനം നടത്തിയെന്ന കാരണത്താലാണ് ഡ്രൈവര്‍ ക്രൂരത കാട്ടിയത്. ആശുപത്രിയില്‍ വാഹനം എത്തിയതോടെ പുറകുവശത്തെ വാതില്‍ തുറന്ന് രോഗിയോട് പുറത്തിറങ്ങാന്‍ ആക്രോശിച്ചു.

അവശതമൂലം ഇതിനു ക‍ഴിയാതിരുന്നതോടെ ഇയാള്‍ സ്ട്രെച്ചര്‍ പുറത്തേക്ക് തള്ളി രോഗിയെ തലകീ‍ഴായി നിര്‍ത്തി. ചോദ്യം ചെയ്യാനെത്തിയവരോട് രോഗി മദ്യപിച്ചിട്ടുണ്ടെന്നും, വാഹനം വൃത്തികേടാക്കിയെന്നുമുള്ള മറുപടിയാണ് നല്‍കിയത്.

കാ‍ഴ്ച്ചക്കാര്‍ തടയാനെത്തിയതോടെ ഡ്രൈവര്‍ സ്ഥലത്തു നിന്ന് മാറി നിന്നു. ആശുപത്രി ജീവനക്കാരെത്തിയാണ് രോഗിയെ എുന്നേല്‍പ്പിച്ചത്.

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News