രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്; യുപിയിലെ പത്ത് സീറ്റുകളിലേയ്ക്ക് നിര്‍ണ്ണായക മത്സരം

നിര്‍ണ്ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പുകള്‍ ഇന്ന്. കേരളം ഉള്‍പ്പെടെ പതിനേഴ് സംസ്ഥാനങ്ങളിലെ 59 രാജ്യസഭ സീറ്റുകളിലേയ്ക്കാണ് ഒഴിവ്. ഇതില്‍ 33 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കി 26 സീറ്റുകളിലേയക്കാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജറ്റ്‌ലി, ജയ ബച്ചന്‍ തുടങ്ങിയ പ്രമുഖര്‍ രാജ്യസഭയിലേയ്ക്ക് വീണ്ടും മത്സരിക്കുന്നു.

ഉത്തര്‍പ്രദേശിലെ പത്ത് സീറ്റുകളിലേയ്ക്കാണ് നിര്‍ണ്ണായക മത്സരം നടക്കുന്നത്. അംഗസഖ്യ കുറഞ്ഞതിനാല്‍ പഞ്ചാബില്‍ നിന്നും മാറിയ അരുണ്‍ ജറ്റ്‌ലി ഇത്തവണ ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് എത്താന്‍ ശ്രമിക്കുന്നു. എന്‍ഡിഎയ്ക്ക് 324 വോട്ടുള്ള യുപിയില്‍ വിജയിക്കാന്‍ 37 വോട്ട് ഒരാള്‍ക്ക് വേണം. നിലവില്‍ എട്ട് പേരെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപിയ്ക്കാകും. ബാക്കിയുള്ള 28 വോട്ടിന്റെ അടിസ്ഥാനത്തില്‍ 9 മാത് ഒരാളെ വിജയിപ്പിക്കാന്‍ ബിജെപി നടത്തുന്ന കളികള്‍ യുപിയിലെ രാഷ്ട്രിയ സമവാക്യങ്ങളെ മാറ്റി മറിച്ചേയ്ക്കാം.

രണ്ട് സീറ്റില്‍ ബി.എസ്.പിയും സമാജവാദിയും സഖ്യമായി മത്സരിച്ച് ഓരോരുത്തരെ വീതം വിജയിപ്പിക്കാനാണ് ധാരണം. അമിത് ബാച്ചന്റെ ഭാര്യ ജയ ബച്ചനാണ് എസ്.പി സ്ഥാനാര്‍ത്ഥി. അതേ സമയം സമാജവാദിയില്‍ നിന്നും ബിജെപിയിലേയ്ക്ക് ഇക്കഴിഞ്ഞയാഴ്ച്ച ചേക്കേറിയ നരേഷ് അഗര്‍വാളിന്റെ മകനും എം.എല്‍.എയുമായ നിധീഷ് അഗര്‍വാളിന്റെ വോട്ട് ആര്‍ക്കെന്നത് ഇപ്പോഴും സംശയത്തിലാണ്. നരേഷ് ബിജെപിയ്ക്ക് വോട്ട് മറിച്ചാല്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി പരാജയപ്പെടും. ഇത് ഒഴിവാക്കാന്‍ സ്വതന്ത്രരുടെ വോട്ട് ഉറപ്പിക്കാന്‍ അഖിലേഷ് യാദവ് ശ്രമം ആരംഭിച്ച് കഴിഞ്ഞു.

പശ്ചിമ ബംഗാളിലെ അഞ്ച് സീറ്റുകളിലേയ്ക്കുള്ള മത്സരത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു. അഞ്ച് സീറ്റില്‍ മൂന്നില്‍ വിജയിക്കാന്‍ ത്രിണമൂലിന് കഴിയും.ഒരു സീറ്റില്‍ കോണ്‍ഗ്രസിന്റെ അഭിഷേഖ് മനു സിഗവിയെ ത്രിണമൂല്‍ രാജ്യസഭയിലെത്തിക്കാന്‍ സഹായിക്കും. ബാക്കിയുള്ള ഒരു സീറ്റിലേയ്ക്കാണ് മത്സരം നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണ്ണാടകയില്‍ നാലു സീറ്റുകളിലേയ്ക്കായി രാജീവ് ചന്ദ്രശേഖര്‍ അടക്കം അഞ്ച് പേര്‍ രംഗത്തുണ്ട്. രണ്ട് സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാം. ഒരു സീറ്റില്‍ ബിജെപിക്കും. ബാക്കിയുള്ള ഒരു സീറ്റ് ലഭിക്കാനായി കോണ്‍ഗ്രസ് പ്രാദേശിയ പാര്‍ടികളും തമ്മിലാണ് ശ്രമം.

നിലവില്‍ 19 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളടക്കം 33 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞു. രാജ്യസഭയിലെ അംഗബലം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News