ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുളള ആവാസ് ഇന്‍ഷ്വറന്‍സ് കാര്‍ഡ്‌; വിതരണം അവസാന ഘട്ടത്തിലേക്ക്

പത്തനംതിട്ട ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുളള തൊഴില്‍ വകുപ്പിന്റെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണം അവസാന ഘട്ടത്തിലേക്ക്. ഇതുവരെ 11200 ആവാസ് ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ ജില്ലയില്‍ വിതരണം നടത്തിയിട്ടുണ്ട്.

തൊഴില്‍ വകുപ്പ് സംഘടിപ്പിക്കുന്ന എന്റോള്‍മെന്റ് സെന്ററില്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി എത്തി കാര്‍ഡ് സ്വന്തമാക്കാം. ഫോട്ടോ പതിച്ച ബയോമെട്രിക് കാര്‍ഡുകളാണ് നല്‍കുന്നത്. പേരും വിലാസവും കാര്‍ഡില്‍ രേഖപ്പെടുത്തും.

സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും 15000രൂപ വരെ സൗജന്യ ചികിത്സാസഹായം ലഭിക്കും. അപകട മരണം സംഭവിച്ചാല്‍ രണ്ടു ലക്ഷംരൂപ വരെ ആശ്രിതര്‍ക്കു ഇന്‍ഷ്വറന്‍സ് തുക ലഭിക്കും. ജില്ലയിലെ എല്ലാ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സൗജന്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ്‌വിതരണം ചെയ്യുന്നതാണ്.

തൊഴിലുടമകള്‍ ജില്ലാ ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കാര്‍ഡ് ലഭ്യമാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ റ്റി. സൗദാമിനി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News