വിദ്യാര്‍ഥിനിയുടെ കാതുകളും കൈവിരലും മുറിച്ചെടുത്തു; ക്രൂര പീഡനത്തിനിരയായി പെണ്‍കുട്ടി ആശുപത്രിയില്‍

അഹമ്മദാബാദ്: തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം തടുത്ത വിദ്യാര്‍ഥിനിയ്ക്ക് നേരെ അതിക്രൂരമായ ആക്രമണം. അഹമ്മദാബാദ് സ്വദേശിയായ വിലാഷ് വഗേലയെന്ന കോളേജ് വിദ്യാര്‍ഥിയ്ക്കാണ് അതിക്രൂരമായ പീഡനം നേരിടേണ്ടി വന്നത്.

നഗരത്തിലെ ബിഎഡ് കോളേജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയാണ് പീഡനങ്ങള്‍ക്ക് ഇരയായത്. റോഡിലൂടെ നടന്നുപോകവേ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. കാറില്‍ കയറ്റി കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു.

പെണ്‍കുട്ടി ചെറുക്കാന്‍ ശ്രമിച്ചതോടെ അക്രമികള്‍ കാതുകളും കൈവിരലും മുറിച്ചെടുക്കുകയായിരുന്നു. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here