സിനിമാ സ്റ്റൈലില്‍ തോക്കെടുത്ത് സ്വന്തം തലയ്ക്ക് നേരെ ചൂണ്ടിയ പബ് ഉടമയ്ക്ക് ദാരുണാന്ത്യം

തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി പബ് ഉടമ മരിച്ചു. സിനിമാ സ്‌റ്റൈലില്‍ തോക്കെടുത്ത് സ്വന്തം തലയ്ക്ക് നേരെ ചൂണ്ടിയ പബ് ഉടമ നാസിര്‍ ഖാനാണ് ദാരുണാന്ത്യം സംഭവിച്ചത്. ദില്ലി ഷാലിമാര്‍ ബാഗില്‍ ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം.

നാസിര്‍ തോക്കില്‍ തിരകള്‍ നിറയ്ക്കുന്നതും നെറ്റിയ്ക്ക് നേരെ ചൂണ്ടുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ മറ്റു ദുരൂഹതകളില്ലെന്ന് ഷാലിമാര്‍ ബാഗ് ഡെപ്യൂട്ടി കമ്മിഷണര്‍ അസ്ലം ഖാന്‍ വ്യക്തമാക്കി. അതേസമയം ലൈസന്‍സില്ലാത്ത തോക്കാണ് നാസിര്‍ ഉപയോഗിച്ചിരുന്നത്.

എന്നാല്‍ , നാസിര്‍ ഖാന് സുഹൃത്തുക്കളുമായി പണമിടപാട് സംബന്ധിച്ച തര്‍ക്കം ഉണ്ടായിരുന്നെന്നും അതുമായി ബന്ധപ്പെട്ട സംശയമുണ്ടെന്ന നാസിറിന്റെ അമ്മാവന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News