കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഗേജുകള്‍ നഷ്ടപ്പെട്ട സംഭവം; നഷ്ടപരിഹാരം നല്‍കി മാതൃകയായി ഖത്തര്‍ എയര്‍ലൈന്‍സ്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് യാത്രക്കാരന്റെ ലഗേജില്‍നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായ സംഭവത്തില്‍ വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കി.

1.10 ലക്ഷം രൂപയാണ് നല്‍കിയത്. പൊന്നാനി സ്വദേശി ഡോ. അനീസ് അറയ്ക്കലിനാണ് ഖത്തര്‍ എയര്‍വേയ്സ് നഷ്ടപരിഹാരം നല്‍കിയത്. അമേരിക്കയിലെ സാന്‍ യുവാന്‍ ദ്വീപീല്‍നിന്ന് ന്യുയോര്‍ക്ക്-ദോഹ വഴിയാണ് ഫെബ്രുവരി 24ന് അനീസ് കരിപ്പൂരിലെത്തിയത്.

സഹോദരിയുടെ വിവാഹത്തിനായി കൊണ്ടുവന്ന വിലകൂടിയ അഞ്ചുവാച്ചുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയാണ് നഷ്ടമായത്. മാത്രമല്ല, മറ്റൊരാളുടെ ജാക്കറ്റ് അനീസിന്റെ ലഗേജില്‍നിന്ന് ലഭിക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി അനീസ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കുന്നതിന് വിമാനക്കമ്പനി നടപടി സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News