ധോണി ടീമില്‍ നിന്നും പുറത്താകുമോ; ലോകക്കപ്പിന് ധോണിയോ ദിനേഷ് കാര്‍ത്തിക്കോ? നിലപാട് വ്യക്തമാക്കി സന്ദീപ് പാട്ടീല്‍

നിദാഹസ് ട്രോഫിയില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ ആ സിക്‌സ് പറന്നുയര്‍ന്നത് ആരാധകരുടെ ഹൃദയത്തിലേക്കായിരുന്നെന്നതില്‍ സംശയമില്ല. ഒരൊറ്റ മത്സരത്തിലൂടെ ദിനേഷ് കാര്‍ത്തിക്ക് നേടിയെടുത്തത് അത്രയേറെ ആരാധകരെയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ ഹീറോ ആയി മാറിയിരിക്കുകയാണ് ദിനേശ് കാർത്തിക്ക്. അതോടെ ധോണിയുടെ നിഴലില്‍പെട്ടുപോയ താരമെന്ന ആരോപണം ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു കേള്‍ക്കുകയാണ്.

ജയിക്കാനായി 5 റണ്‍ വേണ്ടിടത്ത് സിക്‌സടിച്ച് മികച്ച ഫിനിഷിങ്ങ് നടത്തി, ടീമിന് കിരീടം നേടിക്കൊടുത്ത ദിനേഷ് കാര്‍ത്തിക്ക് ,ധോണിയുടെ നിഴലില്‍ ഒതുങ്ങിപ്പോയ പ്രതിഭയാണെന്നും അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ദിനേഷ് കാര്‍ത്തിക്കിന് ഇടം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു. വിക്കറ്റ് കീപ്പറായോ അതല്ലെങ്കില്‍ ബാറ്റ്‌സ്മാനായോ കാര്‍ത്തിക്കിനെ പരിഗണിക്കണമെന്നാണ് ആവശ്യം.

എന്നാല്‍ ഈ വിഷയത്തില്‍ മുന്‍ മുഖ്യ സെലക്ടര്‍ സന്ദീപ് പാട്ടീല്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയുണ്ടാകുമെന്നത് ഉറപ്പാണെന്നും ധോണിയുടെ പരിചയസമ്പത്ത് കാര്‍ത്തികിനില്ലെന്നുമാണ് സന്ദീപ് പാട്ടീലിന്റെ വാദം. ധോണിയുടെ ശാരീരികക്ഷമത മികച്ചതാണെന്നും ഏത് സമ്മര്‍ദ്ദത്തിലും കളിക്കാന്‍ ധോണിക്ക് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News