ദിനേഷ് കാര്‍ത്തിക്കിന്റെ വിജയത്തിന് പിന്നിലും ഒരു മലയാളി പെണ്‍കുട്ടി

ഇടയ്ക്കിടയ്ക്ക് ടീമില്‍ വന്നും പോയുമിരുന്ന, ധോണിയുടെ പകരക്കാരനല്ല ഇന്ന് ദിനേഷ് കാര്‍ത്തിക്ക്. അവസാനപന്തില്‍ സിക്‌സടിച്ച് ടീമിന് വിജയവും കിരീടവും നേടിക്കൊടുത്ത ആരാധകരുടെ സൂപ്പര്‍ ഹീറോയാണ് ഇന്ന് ഈ തമിഴ്‌നാട്ടുകാരന്‍.

നിദാഹസ് ട്രോഫിയില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ ആ സിക്‌സ് പറന്നുയര്‍ന്നത് ആരാധകരുടെ ഹൃദയത്തിലേക്കായിരുന്നെന്നതില്‍ സംശയമില്ല. നിര്‍ണായക ഘട്ടത്തില്‍ സിക്‌സടിച്ച് ലോക ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരമായി മാറിയ ഈ
തമിഴ്‌നാട്ടുകാരന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍രെ വിജയത്തിന് പിന്നില്‍ ഒരു മലയാളിപ്പെണ്‍കുട്ടിയുടെ കൈയ്യൊപ്പുണ്ട്. ദീപിക പള്ളിക്കല്‍ എന്ന ഇന്ത്യന്‍ സ്‌ക്വാഷ് താരത്തിന്‍രെ.

ദിനേഷ് കാര്‍ത്തിക്കിന്‍രെ പ്രിയ പത്‌നിയാണ് ഈ പത്തനംതിട്ടക്കാരി. ഇന്ത്യയ്ക്ക് വേണ്ടി സ്‌ക്വാഷില്‍ കിരീടങ്ങള്‍ നേടിയ ദീപിക നിലവില്‍ സ്‌പോട്‌സില്‍ സജീവമല്ലെങ്കിലും, കാര്‍ത്തിക്കിന് കൂട്ടായി എന്നും ഒപ്പമുണ്ട്. ഡി.കെ യുടെ രണ്ടാം വിവാഹമായിരുന്നു ദീപികയുമായുള്ളത്. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷമാണ് കാര്‍ത്തിക്.

ദീപികയുമായി പ്രണയത്തിലാകുന്നതും പ്രണയിച്ച മലയാളിപ്പെണ്‍കൊടിയെ മിന്നുകെട്ടി സ്വന്തമാക്കുന്നതും. ഒരിക്കല്‍ ഭര്‍ത്താവിനെ ‘സൗന്ദര്യമില്ലാത്തവന്‍’ എന്നു വിശേഷിപ്പിച്ച മാധ്യമപ്രവര്‍ത്തകനെ ദീപിക കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നിര്‍ണായക ഘട്ടത്തില്‍ ടീമിന്റെ നെടുംതൂണായി മാറിയ പ്രിയതമന് അഭിനന്ദനവുമായി ദീപിക രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News