‘രാജ്യത്തിനു വേണ്ടി ജീവന്‍ ബലി കൊടുക്കാന്‍ താന്‍ തയ്യാര്‍’; അണ്ണാ ഹസാരെ വീണ്ടും അനിശ്ചിത കാല നിരാഹാര സമരത്തില്‍

സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ വീണ്ടും രാംലീല മൈതാനത്ത് അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. ലോക്പാല്‍ രൂപീകരിക്കാത്തതടക്കം ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് സമരം. അഴിമതിക്കെതിരായി മുന്‍പ് ദില്ലയില്‍ നടത്തിയ സമരം ഏഴ് വര്‍ഷം തികയുമ്പോഴാണ് വീണ്ടുമൊരു പ്രക്ഷോഭവുമായി ഹസാരെ രംഗത്തെത്തുന്നത്.

അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ കൊണ്ടുവരണമെന്ന ആവശ്യവും, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കത്തതും ചൂണ്ടി കാട്ടിയാണ് ഇക്കുറി അണ്ണാ ഹസാരെ സമരം ചെയ്യുന്നത്. ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമായതു കൊണ്ടാണ് സമരത്തിന് ഈ ദിവസം തെരഞ്ഞെടുത്തതെന്ന് ഹസാരെ വ്യക്തമാക്കി.

മഹാത്മാ ഗാന്ധിയുടെ ശവകുടീരമായ രാജ് ഘട്ടില്‍ പോയതിനു ശേഷമാണ് സമരത്തിനായി ഹസാരെ രാം ലീല മൈതാനത്തിലേക്ക് എത്തിയത്.സമരത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകര്‍ ബിജെപി സര്‍ക്കാരിന്റെ വഞ്ചനയ്ക്കെതിരെ ശക്തമായി പ്രതികരിച്ചു.

അഴിമതിക്കെതിരായി നടത്തിയ സമരം ഏഴ് വര്‍ഷം തികയുമ്പോഴാണ് വീണ്ടുമൊരു സമരവുമായി ഹസാരെ രംഗത്തെത്തുന്നത്. അന്ന് നടത്തിയ സമരം യുപിഎ സര്‍ക്കാരിന്റെ അടിത്തറയിളക്കിയിരുന്നു.

രാജ്യത്തിനു വേണ്ടി ജീവന്‍ ബലി കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും അതൊരു സൗഭാഗ്യമായി കരുതുന്നതായും ഹസാരെ പറഞ്ഞു. വിരമിച്ച ജഡ്ജിമാര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ തന്നോടൊപ്പമുണ്ടെന്നും ഹസാരെ വ്യക്തമാക്കി. പ്രക്ഷോഭകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ട്രെയിനുകള്‍ റദ്ദാക്കിയെന്ന് ഹസാരെ ആരോപിച്ചു. തന്റെ സമരത്തിന് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതാണ്. ഇതിനായി നിരവധി കത്തുകള്‍ അയച്ചിരുന്നുവെന്നും ഹസാരെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News