അപരാജിതന്‍ ഡീന്‍ എല്‍ഗര്‍; ദക്ഷിണാഫ്രിക്കന്‍ പോരാട്ടം അവസാനിച്ചു

ഓസ്ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 311 റണ്‍സില്‍ അവസാനിച്ചു. ഒന്നാംദിനം എട്ടു വിക്കറ്റ് നഷ്ടത്തിൽ 266 എന്ന നിലയിലായിരുന്ന ആതിഥേയർ ഇന്ന് 45 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.

ഉജ്ജ്വല സെഞ്ചുറി നേടി പുറത്താകാതെ നിന്ന ഓപ്പണര്‍ ഡീന്‍ എല്‍ഗറാണ് ദക്ഷിണാഫ്രിക്കയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. 141 റണ്‍സ് നേടിയ എല്‍ഗര്‍ ഒരു വശത്ത് നങ്കൂരമിടുകയായിരുന്നു.

ഒരുഘട്ടത്തിൽ രണ്ടിന് 220 റണ്ണെടുത്ത്ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ഇന്നലെ അവസാന സെഷനിൽ ഓസ്ട്രേലിയ പിടിച്ചുകെട്ടുകയായിരുന്നു. 64 റണ്‍സ് നേടിയ എ ബി ഡിവില്ലേ‍ഴ്സ് എല്‍ഗറിന് മികച്ച പിന്തുണ നല്‍കി. നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കുമ്മിൻസാണ് ആഫ്രിക്കയെ തകര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News