പ്രണയിച്ച നടനെ വിവാഹം ചെയ്യാന്‍ ഇസ്ലാംമതം സ്വീകരിച്ചു; ആരാധകരുടെ പ്രിയ നടിയുടെ വെളിപ്പെടുത്തല്‍

ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷോയിബ് ഇബ്രാഹിമും ദീപികാ കാക്കറും. ആരാധകരുടെ പ്രിയ പ്രണയ ജോഡി. ഇരുവരുടെയും വിവാഹം ആരാധകര്‍ ഏറെ ആഗ്രഹിച്ചതായിരുന്നു.

ഇരുമതസ്ഥരായ രണ്ടു പേരുടെ വിവാഹം കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രണയ സാഫല്യത്തിനായി ദീപിക ഇസ്ലാം മതം സ്വീകരിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പല വ്യാഖ്യാനങ്ങളാണ് ഉണ്ടായത്. ഇബ്രാഹിമിന്റേയും ദീപികയുടേയും പ്രണയം ലൗ ജിഹാദാണ് എന്ന തരത്തില്‍ ഗോസിപ്പുകള്‍ ഉണ്ടായി.

എന്നാല്‍ ഇത്തരം വാര്‍ത്തകളോടൊന്നും പ്രതികരിക്കാതിരുന്ന ദീപിക, ഒടുവില്‍ തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തി. തങ്ങളുടേത് പ്രണയവിവാഹമാണെന്നും ലൗ ജിഹാദല്ലെന്നും തന്റെ തീരുമാനങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നുമായിരുന്നു ദീപികയുടെ പ്രതികരണം.

തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നുമാണ് ആരാധകരോട് ദീപികയ്ക്ക് പറയാനുണ്ടായിരുന്നത്. ഞങ്ങളുടെ വിശേങ്ങളെല്ലാം മീഡിയയ്ക്ക് മുന്നില്‍ പങ്കുവെക്കാറുണ്ട് എങ്കില്‍ കൂടിയും ചില കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ദീപിക വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News