‘ഞാന്‍ വിവാഹിതനായിരുന്നു’: വിവാദങ്ങള്‍ക്കിടെ ആര്യയുടെ വെളിപ്പെടുത്തല്‍

വധുവിനെ തേടിയുള്ള വിവാദ റിയാലിറ്റി ഷോയ്ക്കിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ആര്യ. താന്‍ മുന്‍പ് വിവാഹിതനായിരുന്നുവെന്ന് ഷോയ്ക്കിടെ ആര്യ പറഞ്ഞു. അതേസമയം, ആരാണ് ആ പെണ്‍കുട്ടിയെന്ന് ആര്യ വെളിപ്പെടുത്തിയില്ല.

ആര്യയുടെ വാക്കുകള്‍ ഇങ്ങനെ:

”ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. പക്ഷെ, ആ പ്രോസസ് പൂര്‍ണമാക്കാന്‍ സാധിച്ചില്ല.

വിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി വന്നതാണ് രജിസ്‌ട്രേഷന്‍ മുടങ്ങാന്‍ കാരണമായത്. അത് അന്ന് മാനസികമായി തളര്‍ത്തിയിരുന്നു. അന്ന് സിനിമകള്‍ വിജയിക്കുന്നുണ്ടോ പരാജയപ്പെടുന്നുണ്ടോ എന്ന് പോലും അന്വേഷിച്ചിരുന്നില്ല”.
ആര്യയുടെ എങ്ക വീട്ടു മാപ്പിളൈ എന്ന ഈ ഷോയെക്കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് പ്രധാന ആരോപണം.

ഷോ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ജാനകി അമ്മാള്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇത് അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് ആര്യയുടെ പുതിയ വെളിപ്പെടുത്തല്‍.

16 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ ഇനി അവശേഷിക്കുന്നത് പത്തു പേരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News