രാജ്യസഭാ തെരഞ്ഞെടുപ്പ്; എംപി വീരേന്ദ്ര കുമാറിന് ജയം

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എം പി വീരേന്ദ്ര കുമാറിന് ജയം.

വീരേന്ദ്ര കുമാറിന് 89 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രസാദ് ബാബുവിന് 40 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി.

നേരത്തെ വോട്ടെണ്ണല്‍ സംബന്ധിച്ചു യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് മൂലം വോട്ടെണ്ണല്‍ തടസപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫിന്റെ പരാതി കമ്മീഷന്‍ തള്ളിക്കളഞ്ഞു.

ജനതാദള്‍ (യു) യുഡിഎഫ് വിട്ടതിനെത്തുടര്‍ന്നു വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജി വെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News