വിവാഹത്തലേന്ന് ആതിരയെ കൊലപ്പെടുത്തിയതെന്തുകൊണ്ട്; മകളെ കുത്തിക്കൊന്ന അച്ഛന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇന്നലെ മലപ്പുറത്ത് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നത്. സംഭവത്തിൽ അച്ഛന്റെ മൊഴി പുറത്തുവന്നു.

ദലിത് വിഭാഗത്തിൽപ്പെട്ടയാളെ മകൾ വിവാഹം കഴിച്ചാൽ കുടുംബത്തിന് അപമാനമാകുമെന്ന് കരുതിയതായി അച്ഛൻ രാജൻ പൊലീസിൽ മൊഴി നൽകി. മദ്യലഹരിയിലായിരുന്നു മകളെ ആക്രമിച്ചതെന്നും മലപ്പുറം ഡിവെെ.എസ്.പി.ക്ക് നൽകിയ മൊഴിയിൽ പറയുന്നു.

ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. വിവാഹമായി ബന്ധപ്പെട്ട് ആതിരയും അച്ഛനും തമ്മിൽ വീട്ടിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

മലപ്പുറം അരീക്കോട് പത്തനാപുരത്തിനടുത്ത് ആതിരയാണ് കൊല്ലപ്പെട്ടത്. അച്ഛൻ പൂവത്തിക്കണ്ടി രാജനെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

മദ്യ ലഹരിയിലായിരുന്ന രാജൻ വീട്ടിൽ മകളുമായി തർക്കിച്ചു. അച്ഛൻ ആക്രമിക്കാനൊരുങ്ങിയതോടെ മകൾ ഓടി അടുത്ത വീട്ടിലെ മുറിയിൽ കയറി ഒളിച്ചു. വാതിൽ തള്ളിത്തുറത്ത് അകത്തു കയറിയാണ് രാജൻ മകളെ കുത്തിക്കൊലപ്പെടുത്തിയത്.

കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ഈ വിവാഹമാണ് ഒത്തുതീർപ്പ് ചർച്ചക്കൊടുവിൽ തീരുമാനിച്ചുറപ്പിച്ചത്.

ആതിര മഞ്ചേരിയിലെ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യനായിരുന്നു. രാജനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel