
വാഹനപ്രേമികള്‍ക്ക് അല്‍പ്പം നിരാശ നല്‍കുന്ന വാര്‍ത്തയാണ് കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.ഏപ്രില്‍ ഒന്നാം തിയ്യതി മുതല്‍ ജനപ്രിയ കാര്‍ ഡാറ്റ്‍സണ്‍ ഗോയുടെ വില കൂട്ടിയേക്കുമെന്നാണ് വാര്‍ത്ത.
കാര്‍ നിര്‍മ്മാണത്തിനുള്ള വസ്തുക്കളുടെ വില കൂടിയതാണ് കാറിന്‍റെയും വില കൂട്ടാന്‍ കാരണം. രണ്ട് ശതമാനം വില വര്‍ദ്ധനയാണ് ഉണ്ടാകുക.കൂട്ടിയ വില ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും.
നിസാന്‍റെ മറ്റു കാറുകളുടെയും വില വര്‍ദ്ധിക്കും. 60,000 രൂപവരെയാണ് ടാറ്റ കാറുകളുടെ വിലയില്‍ മാറ്റമുണ്ടാകുന്നത്.പുതുക്കിയ എല്ലാ വിലകളും ഏപ്രില്‍ മുതല്‍ നിലവില്‍ വരുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here