എംഎല്‍എമാര്‍ കൂറുമാറി; രാഷ്ട്രിയ സമവാക്യങ്ങള്‍ മാറ്റി മറിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം

രാഷ്ട്രിയ സമവാക്യങ്ങള്‍ മാറ്റി മറിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം.ഉത്തര്‍പ്രദേശില്‍ ബി.എസ്.പി- സമാജവാദി സഖ്യത്തിലെ രണ്ട് എം.എല്‍.എമാര്‍ ബിജെപിയ്ക്ക് വോട്ട് മറിച്ചു. ബി.എസ്.പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു.9 സീറ്റില്‍ ബിജെപി വിജയിച്ചു. ജാര്‍ഖണ്ഡില്‍ ബിജെപി തന്ത്രങ്ങളെ പരാജയപ്പെടുത്തി പ്രാദേശിക പാര്‍ടികളുടെ പിന്തുണയോടെ ഒരു സീറ്റ് കോണ്‍ഗ്രസ് നേടി.

കര്‍ണ്ണാടകയില്‍ ജനദാദള്‍ സെക്യുലറിലെ ഏഴ് വിമത എം.എല്‍.എമാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു.പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണഗ്രസ് പിന്തുണയോടെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേഖ് സിങവി രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പതിനേഴ് സംസ്ഥാനങ്ങളിലായി 59 രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് ഒഴിവ് വന്നത്.33 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.ബാക്കി 26 സീറ്റുകളിലേയ്ക്ക് നടന്ന് മത്സരത്തില്‍ രാഷ്ട്രിയ സമവാക്യങ്ങള്‍ മാറി മറിഞ്ഞു.ഉത്തര്‍പ്രദേശിലെ പത്ത് സീറ്റില്‍ എട്ടില്‍ വിജയിച്ച ബിജെപി ഒന്‍പതാമത്തെ സീറ്റില്‍ ബി.എസ്.പി-സമാജവാദി സഖ്യത്തിലെ വോട്ട് മറിച്ച് വിജയം നേടി.

ബി.എസ്.പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. സമാജവാദി സ്ഥാനാര്‍ത്ഥിയായ ജയബച്ചന്‍ വിജയിച്ചു. പാര്‍ടി മാറി വോട്ട് ചെയ്ത രണ്ട് എം.എല്‍.എമാരുടെ വോട്ടുകളും തര്‍ക്കത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്യന്‍ തള്ളി കളഞ്ഞു.ജാര്‍ഖണ്ഡില്‍ ഒരു സീറ്റില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ ഏറ്റ് മുട്ടി.

ജെ.എംഎം,ജെ.വി.എം പാര്‍ടികളുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചതോടെ ബിജെപി പരാജയപ്പെട്ടു.വോട്ട് ചെയ്ത് ഒരു ജെ.എം.എം എം.എല്‍.എ പോളിങ്ങ് ഏജന്റിനെ ബാലറ്റ് കാണിക്കതിനെതിരെ കോണ്‍ഗ്രസ് പരാതിപ്പെട്ടതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ തടസപ്പെട്ടു.

സിസിടിവി ദൃശ്യങ്ങള പരിശോധിച്ച് കോണ്‍ഗ്രസ് ആരോപണം ശരിയല്ലെന്ന് കണ്ടെത്തിയതിന് ശേഷം വോട്ടെണ്ണല്‍ പുനരാരംഭിച്ചു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തെറ്റായി വോട്ട് രേഖപ്പെടുത്തിയ ശേഷം വീണ്ടു തിരുത്തിയെന്ന് കണ്ടെത്തിയെങ്കിലും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ജനദാദള്‍ സെക്യുലര്‍ വോട്ടിങ്ങ് ബഹിഷ്‌ക്കരിച്ചു. ഇതിനിടയില്‍ ഏഴ് റിബല്‍ ജെഡിഎസ് എം.എല്‍എമാര്‍ കോണ്‍ഗ്രസ് വോട്ട് ചെയ്തു.

ഇതോടെ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു. പശ്ചിമ ബംഗാളില്‍ മൂന്ന് സീറ്റില്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്ങവിയെ വിജയിപ്പിച്ചു.ചത്തിസ്ഗണ്ഡില്‍ ഒഴിവ് വന്ന് ഒരു സീറ്റില്‍ ബിജെപി ദേശിയ ജനറല്‍ സെക്രട്ടിയും മഹിളാ മോര്‍ച്ച മുന്‍ ദേശിയ അദ്ധ്യക്ഷയുമായ സരോജ് പാണ്ടെ വിജയിച്ചു. കേരളത്തിനെതിരെ മോശം പരാമര്‍ശം നടത്തിയതിലൂടെ കുപ്രസിദ്ധയാണ് സരോജ് പാണ്ഡെ.തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രിയ സമിതി മൂന്ന് സീറ്റും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here