നടി സീനത്തിനെ പീഡിപ്പിച്ചു; പ്രമുഖ വ്യവസായി അറസ്റ്റില്‍; അന്വേഷണം ക്രൈംബ്രാഞ്ചിന്

മുംബൈയിലെ വ്യവസായി തന്നെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ബോളിവുഡ് താരം സീനത്ത് അമന്‍ നല്‍കിയ പരാതിയില്‍ വ്യവസായി അറസ്റ്റില്‍. അമാന്‍ ഖന്ന എന്ന് വിളിപ്പേരുള്ള സര്‍ഫറാസ് മുഹമ്മദ് എന്ന് 38കാരനായ വ്യവസായിയാണ് അറസ്റ്റിലായത്.
സീനത്തിന്‍രെ പരാതിയിലാണ് അറസ്റ്റെന്നും പ്രതിയെ വെകാതെ കോടതിയില്‍ ഹാജരാക്കുമെന്നും മുംബൈ പോലീസ് അറിയിച്ചു.

69കാരിയായ സീനത്ത് അമനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തയതിനും പീഡനത്തിനുമാണ് അമാന്‍ ഖന്നയ്‌ക്കെതിരെ ജുഹു പോലീസ് കേസെടുത്തുിട്ടുള്ളത്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്.

എന്നാല്‍ അമാന്‍ ഖന്നയുമായി സീനത്ത് അമന് നേരത്തെ അടുത്ത പരിചയമുണ്ടായിരുന്നെന്നും പിന്നീട് ബന്ധത്തില്‍ വിളളലുണ്ടാകുകയുമായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അപ്പോഴാണ് സീനത്ത് അമന്‍ പോലീസിന്റെ സഹായം തേടിയത് എന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളീവുഡിന്റെ മാദകറാണിയായി മാറിയ സീനത്ത് അമന്‍ ഏറെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമയില്‍ തിളങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News