
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമെത്തെ കേസില്‍ ലാലു പ്രസാദ് യാദവിനെ 14 വര്‍ഷം തടവിന് ശിക്ഷിച്ചു. റാഞ്ചി സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 60ലക്ഷം രൂപ പിഴ നല്‍കാനും നിര്‍ദേശിച്ചു. ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ശിക്ഷ്. ആദ്യ മൂന്നുകേസുകളിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇനി രണ്ട് കേസുകളില്‍ കൂടെ വിധി വരാനുണ്ട്.
കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെ് ഈ മാസം 19നാണ്് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടത്തിയത്. ലാലു പ്രസാദിന് 14 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയുമാണ് കോടതി വിധി. ഐപിസി പ്രകാരം 7 വര്‍ഷും ്അഴിമതി നിരോധന നിയമപ്രകാരം 7 വര്‍ഷവുമാണ് ശിക്ഷ നല്‍കിയിത്. ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു്. അതേ സമയം മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയുള്‍പ്പെടെയുള്ള 5 പേരെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
1995 ഡിസംബറിനും 1996 ജനുവരിക്കുമിടയില്‍ ദുംക ട്രഷറിയില്‍ നി് 3.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്. നേരത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെ’് സിബിഐ രജിസ്റ്റര്‍ ചെയ്ത മൂന്ന്് കേസുകളിലും ലാലു കുറ്റക്കാരനാണെ് കോടതി കണ്ടെത്തിയിരുന്നു.
2013 സെപ്തംബര്‍ 30ന് കോടതി വിധി പറഞ്ഞ കാലിത്തീറ്റ അഴിമതിയിലെ ആദ്യകേസില്‍ ലാലുവിന് 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസിലും ലാലു കുറ്റക്കാരനാണെ് 2017 ഡിസംബര്‍ 23ന് കോടതി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ജനുവരി ആറിന് മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 1992-1993 കാലയളവില്‍ കാലിത്തീറ്റ വിതരണത്തിനെ പേരില്‍ ചൈബാസ ട്രഷറിയില്‍ നിും 37 കോടി 63 ലക്ഷം പിന്‍വലിച്ച കേസിലാണ് മൂന്നാമത്തെ വിധി വന്നത്. ഇനി രണ്ട് കേസുകളില്‍ കൂടിയാണ് വിധി വരാനുള്ളത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here