ഒരുവശത്ത് എംഎല്‍എമാരെ ചാക്കിട്ട് പിടി; മറുവശത്ത് മുന്നണിയില്‍ നിന്ന് അടപടലം പാര്‍ട്ടികള്‍ തൊ‍ഴിയുന്നു; ഇന്നും ഒരു പാര്‍ട്ടി മോദിക്കൂട്ടുകെട്ട് അവസാനിപ്പിച്ചു

ദില്ലി: യുപിയില്‍ ബിഎസ്പി എംഎല്‍എയെ ചാക്കിട്ട് പിടിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെ അധികമായി ജയിപ്പിച്ചെടുത്തതിന്‍റെ ആഘോഷത്തില്‍ നിന്ന മോദിക്കും അമിത്ഷായ്ക്കും വീണ്ടും തിരിച്ചടി. കാശിറക്കി ചാക്കിട്ട് പിടിത്തം പൊടിപൊടിക്കുന്നതിനിടെ സ്വന്തം മുന്നണിയില്‍ നിന്ന് ഒരു പാര്‍ട്ടി കൂടി പടിയിറങ്ങിയെന്ന വാര്‍ത്തയാണ് മോദിയെയും കൂട്ടരേയും കാത്തിരുന്നത്.

ടിഡിപിക്ക് പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയാണ് എന്‍ഡിഎ മുന്നണി ബന്ധം ഉപേക്ഷിച്ചത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന് പാര്‍ട്ടി മേധാവി എല്‍എം ലാമ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here