മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നയന്‍താര. മനസിനക്കരയിലൂടെ വെള്ളിത്തിരയിലെത്തിയ താരസുന്ദരി ഇന്ന് ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് ഉടമയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായികയും മലയാളത്തിന്റെ ഈ പ്രിയ പെണ്‍കുട്ടിയാണ്.

അതുകൊണ്ടു തന്നെ നയന്‍താരയുടെ വിശേഷങ്ങളറിയാന്‍ മലയാളികള്‍ക്ക് വലിയ താല്‍പര്യമാണ്. താരത്തിന്റെ സിനിമകള്‍ പോലെ പ്രണയങ്ങളും ഏറെ ആഘോഷിക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ കേട്ട പ്രണയ വാര്‍ത്ത വിഘനേഷുമായി ചേര്‍ന്നുള്ളതായിരുന്നു. നാനും റൗഡി താന്‍ എന്ന സിനിമയിലൂടെ ഒരു തിരിച്ചു വരവ് നടത്തിയ ലേഡി സൂപ്പര്‍സ്റ്റാറിന്റെ വമ്പന്‍ ഹിറ്റ് ചിത്രമായിരുന്നു നാനും റൗഡി താന്‍. ചിത്രത്തിന്റെ സംവിധായകന്‍
വിഘ്‌നേഷ് ശിവയായിരുന്നു.

നയന്‍സിന്റെ ജീവിതത്തിലേക്ക് വിഘ്‌നേഷ് എത്തിയത് നാനും റൗഡിതാനിലൂടെയായിരുന്നു. പിന്നീട് ആ ബന്ധം പ്രണയത്തിന് വഴിമാറി. എന്നാല്‍ ഇക്കാര്യം പരസ്യമായി സമ്മതിച്ചില്ലെങ്കിലും ഇരുവരും ഒന്നിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ വിവാഹ വാര്‍ത്ത പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമാലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ആ സന്തോഷവാര്‍ത്ത നയന്‍താര പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് തന്നെയാണ് വെളിപ്പെടുത്തിയത്.

വിഘേ്നേഷ് തന്റെ പ്രതിശ്രുത വരനെന്നാണ് നയന്‍താര വിശേഷിപ്പിച്ചിരിക്കുകയാണ്. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വുമണ്‍ 2018 ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് നയന്‍താരയുടെ വെളിപ്പെടുത്തല്‍.

എനിക്ക് പിന്തുണ നല്‍കിയതിന് എന്റെ മാതാപിതാക്കളോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാര്‍ഡ് ദാന ചടങ്ങ് മറ്റ് ഫിലിം അവാര്‍ഡുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അവാര്‍ഡ് സ്വീകരിക്കാന്‍ ഇവിടെ എത്തിയ സ്ത്രീകളില്‍ നിന്നും ലഭിച്ച ഊര്‍ജവുമായാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങുക’- നയന്‍താര ചടങ്ങില്‍ പറഞ്ഞു.