ദില്ലിയില്‍ വിദ്യാര്‍ഥി മാര്‍ച്ചിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ പൊലീസിന്‍റെ ലൈംഗികാതിക്രമം; ദില്ലി പൊലീസ് ആസ്ഥാനം മാധ്യമപ്രവര്‍ത്തകര്‍ സ്തംഭിപ്പിച്ചു

ജെ എന്‍ യു വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ പൊലീസുകാര്‍ മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ ലൈംഗികാത്രികമം നടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ദില്ലി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ആരോപിതനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു ആവശ്യം.  പ്രതിഷേധം ശക്തമായതോടെ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കി. പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വുമന്‍സ് പ്രസ് കോര്‍പസ് തുടങ്ങിയ നിരവധി സംഘടനാ പ്രതിനിധികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News