കണ്ണുതുറന്നപ്പോള്‍ കടല്‍ത്തീരം നിറയെ ജീവന്‍ തുടിക്കുന്ന തിമിംഗലങ്ങള്‍; അമ്പരന്ന് ലോകം; കാരണം കണ്ടെത്താനാകാതെ ശാസ്ത്രം

ചെറിയ മീനുകള്‍ കടല്‍ത്തീരം നിറയെ പ്രത്യക്ഷപ്പെടുന്നത് ഒട്ടേറെ തവണ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒന്നുറങ്ങി എണിറ്റപ്പോള്‍ കടല്‍ത്തീരം നിറയെ തിമിംഗലങ്ങളാണെങ്കില്‍ എന്തുചെയ്യും.

അത്തരം ഒരു കാഴ്ചയാണ് ഓസ്‌ട്രേലിയയിലെ ഹാമലിന്‍ ഉള്‍ക്കടല്‍ തീരത്ത് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. നുറ്റമ്പതിലധികം തിമിംഗലങ്ങളാണ് ഇവിടെ പുലര്‍ച്ചെ പ്രത്യക്ഷപ്പെട്ടത്.

ജീവന്‍ തുടിയ്ക്കുന്ന തിമിംഗലങ്ങളായിരുന്നു ഏറെയും. പകുതിയോളം തിമിംഗലങ്ങളുടെ ജീവന്‍ കടല്‍ത്തീരത്ത് നഷ്ടമാകുകയും ചെയ്തിരുന്നു. കണ്ടവരെല്ലാം അത്ഭുതത്തോടെ ആദ്യം നോക്കി നിന്നു. പിന്നീട് അധികാരികളും പരിസ്ഥിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി.

ആഴക്കടലില്‍ മാത്രം കണ്ടുവരുന്ന തിമിംഗലങ്ങള്‍ കൂട്ടത്തോടെ എങ്ങനെ കടല്‍ത്തീരത്തെത്തിയെന്ന കാര്യത്തില്‍ ആര്‍ക്കും ഉത്തരം കണ്ടെത്താനായിട്ടില്ല. അതിനിടിയില്‍ വീണ്ടും തിമിംഗലങ്ങള്‍ മരണപ്പെട്ടു.

ഇപ്പോള്‍ ഇരുപതോളം തിമിംഗലങ്ങള്‍ക്ക് മാത്രമാണ് ജീവനുള്ളത്. ഇവയെ ഉള്‍ക്കടലിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് ഏവരും. ചത്ത തിമംഗലങ്ങളെ കടല്‍ത്തീരത്ത് നിന്ന് നീക്കം ചെയ്യുന്നതുവരെ പ്രദേശവാസികള്‍ ജാഗ്രതപാലിക്കണമെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ഇങ്ങനെ കടല്‍ത്തീരത്ത് പ്രത്യക്ഷപ്പെട്ടത് എന്നതിന്റെ കാരണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ശാസ്ത്രലോകം. മരണ കാരണം അറിയുവാനായി രക്ത സാംപിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2009 ലും ഇവിടെ കൂട്ടത്തോടെ തിമിംഗലങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here