
ഇന്ത്യയില്‍ സൂപ്പര്‍ബൈക്കുകളുടെ വില സുസൂക്കി വെട്ടിക്കുറച്ചു. ഹയബൂസ, GSX-R1000R മോഡലുകളുടെ വിലയാണ്കുറച്ചത്. കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റുകളുടെ ഇറക്കുമതി തീരുവ 25 ശതമാനം കുറഞ്ഞതിനെ തുടര്‍ന്നാണ് ആബ്യന്തരവിപണിയില്‍ വില കുറയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായത്.
28,000 രൂപയുടെ കുറവാണ് സുസൂക്കി ഹയബൂസയില്‍ വരുത്തിയിരിക്കുന്നത്. 13.87 ലക്ഷം രൂപ പ്രൈസ്ടാഗില്‍ എത്തിയിരുന്ന ഹയബൂസയുടെ പുതിയ വില13.59 ലക്ഷം രൂപയാണ്. അതേസമയം GSX-R1000R മോഡലില്‍ 2.2 ലക്ഷം രൂപയാണ് സുസൂക്കി കുറച്ചത്.
22 ലക്ഷം രൂപയില്‍ എത്തിയിരുന്ന GSX-R1000R ഇനി 19.8 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് അണിനിരക്കുക. വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.
ഹയബൂസയ്ക്കും GSX-R1000R നും പുറമെ GSX-S1000F, GSX-S1000, GSX-R1000, V-Strom 1000 മോഡലുകളെയും ഇറക്കുമതി ചെയ്താണ് സുസൂക്കി വിപണിയില്‍ എത്തിക്കുന്നത്. വരും മാസങ്ങളില്‍ ഇവയുടെയും വില കുറച്ചേക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here